image

26 Nov 2024 10:53 AM GMT

News

ഭരണഘടനയുടെ 75-ാം വാര്‍ഷികം; 75 രൂപയുടെ നാണയം പുറത്തിറക്കി

MyFin Desk

ഭരണഘടനയുടെ 75-ാം വാര്‍ഷികം;  75 രൂപയുടെ നാണയം പുറത്തിറക്കി
X

Summary

  • ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്ന് രാഷ്ട്രപതി
  • ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണം
  • പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നു


ഭരണഘടനയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു.

ഭരണ ഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 75 രൂപയുടെ നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കിയത്.

രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. വനിത സംവരണ ബില്‍, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി പരാമര്‍ശിച്ചു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ ഭരണഘടന ശില്‍പ്പികള്‍ ദീര്‍ഘവീക്ഷണം പുലര്‍ത്തി. ഇന്ത്യ ഇന്ന് ലോക ബന്ധുവാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രിയും ലോക്സഭ, രാജ്യസഭ അധ്യക്ഷന്‍മാരും ചേര്‍ന്നാണ് സ്വീകരിച്ചത്.