image

19 Jan 2025 11:02 AM GMT

News

വൈകിയെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍

MyFin Desk

വൈകിയെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍
X

Summary

  • മൂന്നു വനിതകളെയാണ് ഹമാസ് ആദ്യം മോചിപ്പിക്കുന്നത്
  • ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് നല്‍കാതിരുന്നത് ആശങ്കകള്‍ക്ക് കാരണമായി
  • മൂന്നുമണിക്കൂര്‍ വൈകിയാണ് ബന്ദികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്


മൂന്നുമണിക്കൂറോളം വൈകിയശേഷം ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് പ്രഖ്യാപിക്കാതിരുന്നതാണ് ആശങ്കകള്‍ക്ക് കാരണമായത്.

ബന്ദികളുടെ പേരുവിവരങ്ങള്‍ കൈമാറാതിരുന്നതിനെത്തുടര്‍ന്ന് ഗാസയില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണവും നടത്തി. തുടര്‍ന്ന് ഹമാസ് മൂന്നു പേരുകള്‍ പുറത്തുവിട്ടു. അതിനുശേഷമാണ് വെടിര്‍ത്തല്‍ ഉണ്ടായത്.

15 മാസം പിന്നിട്ട് യുദ്ധത്തിനാണ് താല്‍ക്കാലിക വിരാമം ഉണ്ടായിരിക്കുന്നത്. 42 ദിവസങ്ങളാണ് കരാറിന്റെ ദൈര്‍ഘ്യം.

33 ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുമെന്നാണ് ഹമാസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇസ്രയേലില്‍ തടവിലുള്ള പാലസ്തീന്‍കാരെ പകരം മോചിപ്പിക്കും.

ആദ്യം നിശ്ചയച്ചതിലും മൂന്നുമണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ നടപ്പായത്. ഇത് ആഗോളതലത്തില്‍ ആശങ്കകള്‍ക്ക് കാരണമായിരുന്നു. രാവിലെ എട്ടരയോടെയാണ് കരാര്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിക്കേണ്ടിയിരുന്നത്. വൈകിയാണ് ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് പുറത്തുവിട്ടത്. മോചിപ്പിക്കപ്പെടുന്ന മൂന്നുപേരും വനിതകളാണ്. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരെയാണ് ആദ്യം മോചിപ്പിക്കുക.

രാവിലെ 11.15 ഓടുകൂടി കരാര്‍ പ്രാബല്യത്തില്‍ വന്നു.