image

29 Nov 2024 11:07 AM GMT

News

റിയല്‍-മണി ഗെയിമില്‍ ഗൂഗിളിന്റെ നയം; സിസിഐ അന്വേഷിക്കുന്നു

MyFin Desk

റിയല്‍-മണി ഗെയിമില്‍ ഗൂഗിളിന്റെ നയം;  സിസിഐ അന്വേഷിക്കുന്നു
X

Summary

  • ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമായ വിന്‍സോയാണ് പരാതി നല്‍കിയത്
  • മുന്‍പ് ഇതേ വിഷയത്തില്‍ ഗൂഗിളിന് പെനാല്‍റ്റികള്‍ ലഭിച്ചിട്ടുണ്ട്
  • ഗൂഗിള്‍ അതിന്റേതായ വിപണി സൃഷ്ടിക്കുന്നതായി ആരോപണം


റിയല്‍-മണി ഗെയിമുകള്‍ക്കായുള്ള ഗൂഗിളിന്റെ നിയന്ത്രണ നയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമായ വിന്‍സോയുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വിപണിയില്‍ ആധിപത്യ ദുരുപയോഗം ചെയ്തതിലാണ് അന്വേഷണം.

മുന്‍പ് ഇതേ വിഷയത്തില്‍ ഗൂഗിളിന് പെനാല്‍റ്റികള്‍ ലഭിച്ചിട്ടുണ്ട്. പുതിയ അന്വേഷണം ഇന്ത്യയിലെ ഗൂഗിള്‍ നേരിടുന്ന നിയന്ത്രണ പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുമെന്നാണ് വിലയിരുത്തല്‍. ഗൂഗിളിന്റെ ഗെയിമിംഗ് ആപ്പ് നയത്തില്‍ വന്ന മാറ്റം, പ്ലേ സ്റ്റോറില്‍ നിന്ന് റിയല്‍-മണി ഗെയിമുകള്‍ക്കായുള്ള ആപ്പായ വിന്‍സോയെ നീക്കം ചെയ്യുന്നതിലേക്ക് നയിച്ചു. ഇതിനെത്തുടര്‍ന്ന് വിന്‍സോ കോമ്പറ്റീഷന്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു.

അപ്ഡേറ്റ് ചെയ്ത ഗൂഗിള്‍ പോളിസി, ഫാന്റസി സ്പോര്‍ട്സിനും റമ്മിക്കുമായി റിയല്‍ മണി ഗെയിമുകള്‍ അനുവദിച്ചു. എന്നാല്‍ ഇന്ത്യന്‍ ഗെയിമുകള്‍ , പസിലുകള്‍, കാര്‍ റേസിംഗ് എന്നിങ്ങനെ ഗൂഗിള്‍ അംഗീകരിക്കാത്ത ഗെയിമുകള്‍ ഉള്ളതിനാല്‍ വിന്‍സോ നീക്കം ചെയ്യപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ട ആപ്പുകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട്, ഗൂഗിള്‍ അതിന്റേതായ വിപണി സൃഷ്ടിക്കുന്നതായും, മറ്റ് ഡെവലപ്പര്‍മാര്‍ വിവേചനം നേരിടുന്നതായും ആരോപണം ഉയര്‍ന്നതായി സി സി ഐ ഉത്തരവില്‍ പറയുന്നു. സിസിഐ 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.