image

3 April 2024 10:34 AM GMT

News

ഷെയര്‍ഖാന്‍ ഏറ്റെടുക്കലിന് അംഗീകാരം നല്‍കി സിസിഐ

MyFin Desk

CCI approves acquisition of Sharekhane Mirae Asset
X

Summary

  • ഷെയര്‍ഖാന്‍ ലിമിറ്റഡ്, സ്റ്റോക്ക് ബ്രോക്കിംഗ്, കമ്മോഡിറ്റീസ്/കറന്‍സി ഡെറിവേറ്റീവ്‌സ് ബ്രോക്കിംഗ് എന്നിവയുടെ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നു
  • മിറേ അസറ്റ് സെക്യൂരിറ്റീസ് (എംഎഎസ്) ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്
  • പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഒരു ട്രസ്റ്റാണ് പിരമല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ് ട്രസ്റ്റ്


ഷെയര്‍ഖാന്‍ ലിമിറ്റഡിന്റെയും ഹ്യൂമന്‍ വാല്യു ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും നിര്‍ദിഷ്ട ഏറ്റെടുക്കലിന് അനുമതി നല്‍കിയതായി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ചൊവ്വാഴ്ച അറിയിച്ചു.

ഷെയര്‍ഖാന്‍ ലിമിറ്റഡ്, സ്റ്റോക്ക് ബ്രോക്കിംഗ്, കമ്മോഡിറ്റീസ്/കറന്‍സി ഡെറിവേറ്റീവ്‌സ് ബ്രോക്കിംഗ് എന്നിവയുടെ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

ഷെയര്‍ഖാന്‍ ലിമിറ്റഡിന്റെയും ഹ്യൂമന്‍ വാല്യു ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും 100 ശതമാനം ഇക്വിറ്റി ഓഹരികള്‍ യഥാക്രമം മിറേ അസറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡും മിറേ അസറ്റ് സെക്യൂരിറ്റീസ് കമ്പനി ലിമിറ്റഡും ഏറ്റെടുക്കുന്നതിന് സിസിഐ അംഗീകാരം നല്‍കി.

മിറേ അസറ്റ് സെക്യൂരിറ്റീസ് (എംഎഎസ്) ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്. അതേസമയം മിറേ അസറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) എംഎഎസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്.

ഹ്യൂമന്‍ വാല്യു ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഒരു നിക്ഷേപ ഹോള്‍ഡിംഗ് കമ്പനിയാണ്. അത് ഷെയര്‍ഖാനില്‍ ഒരു നിശ്ചിത ഓഹരി കൈവശം വയ്ക്കുകയും മറ്റ് ബിസിനസ്സ് പ്രവര്‍ത്തനങ്ങളൊന്നും ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നു.

അന്നപൂര്‍ണ ഫിനാന്‍സിന്റെ നിര്‍ദിഷ്ട 10.39 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിന് പിരാമല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ് ട്രസ്റ്റിന് അംഗീകാരം നല്‍കിയതായി സിസിഐ മറ്റൊരു റിലീസില്‍ അറിയിച്ചു.

പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഒരു ട്രസ്റ്റാണ് പിരമല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ് ട്രസ്റ്റ്.

അന്നപൂര്‍ണ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 10.39 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനും പിരാമല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ് ട്രസ്റ്റ് അതിന്റെ ചില കടപ്പത്രങ്ങളിലേക്കുള്ള സബ്സ്‌ക്രിപ്ഷനും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അംഗീകരിച്ചുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

അന്നപൂര്‍ണ ഫിനാന്‍സ് ആര്‍ബിഐ-രജിസ്റ്റര്‍ ചെയ്ത നോണ്‍-ഡെപ്പോസിറ്റ്-ടേക്കിംഗ് നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ്.