image

21 Nov 2023 8:13 AM GMT

News

ഏലം വിറ്റ പണം ലഭിക്കണമെങ്കിൽ ലേല കമ്പനികൾക്ക് പലിശ നൽകണമെന്ന് കർഷകർ

MyFin Desk

farmers who pay interest to get cash from selling cardamom, spices board intervened
X

Summary

  • ഏലം ലേലക്കമ്പനികള്‍ ബാങ്കിനും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും പലിശ നല്‍കുന്നു.


ലേലം കഴിഞ്ഞു പത്ത് ദിവസത്തിനുള്ളില്‍ ഏലം കർഷകരുടെ പണം നൽകാൻ ലേല കമ്പനികൾക്ക് സ്‌പൈസസ് ബോര്‍ഡ് നിർദ്ദേശം നൽകി. ഇപ്പോൾ ചില കമ്പനികൾ പണം നൽകുന്നതിൽ 30 ദിവസം വരെ വീഴ്ച വരുത്തുന്നുണ്ട് .എന്നുള്ള കർഷകരുടെ വ്യാപകമായ പരാതിയെ തുടർന്നാണ് ബോർഡ് കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയത്.

``ലേലം നടത്തുന്ന കമ്പനികൾ, ലേലത്തിന് ശേഷം 7 ദിവസത്തിനകം തീർച്ചയായും ലേലം കൊണ്ടവരിൽ നിന്ന് പണം വാങ്ങിയിരിക്കണം. കർഷകർക്ക് കൊടുക്കാനുള്ള പണം കമ്പനികൾ ലേലം കഴിഞ്ഞു 10 ദിവസത്തിനകം നൽകണം . മതിയായ കാരണങ്ങൾ ഇല്ലാതെ ഈ നിർദ്ദേശം ലംഘിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും, സ്‌പൈസസ് ബോര്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടർ ഇറക്കിയ സര്‍ക്കുലര്‍ പറയുന്നു. കാര്‍ഡമം ഇ-ഓക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് റൂള്‍സ് 1987 പ്രകാരമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

സ്‌പൈസസ് ബോര്‍ഡിന് നിയന്ത്രണത്തിൽ 12 കമ്പനികളാണ് ഏലം ലേല൦ ചെയ്യുന്നത്. ഇവർ 3.6 കോടി രൂപ മുതല്‍ നാല് കോടി രൂപ വരെ സ്‌പൈസസ് ബോർഡിന് ബാങ്ക് ഗ്യാരന്റി നൽകിയിട്ടുണ്ട്. കർഷകർക്ക് ഇവർ നൽകാനുള്ള പണത്തിന്റെ ഈടായിട്ടാണ് സ്‌പൈസസ് ബോർഡിന് ബാങ്ക് ഗ്യാരന്റി നലകിയിട്ടുള്ളത്.

.കർഷകർക്ക് നേരത്തെ പണം കിട്ടണമെങ്കിൽ . ഒരു ലക്ഷം രൂപയ്ക്ക് 600 മുതല്‍ 650 രൂപവരെ കര്‍ഷകരില്‍ നിന്നും കമ്പനികൾ പലിശയായി ഈടാക്കുന്നുണ്ടന്നു ബോർഡിന് പരാതി കിട്ടിയിട്ടുണ്ട്. .

വര്‍ഷങ്ങളായി ഈ സ്ഥിതിയാലാണ് ഏലം മേഖല മുന്നോട്ട് പോകുന്നത്. പല കമ്പനികളും പല നിരക്കുകളാണ് ഈടാക്കുന്നത്.

അതേസമയം ലേല കമ്പനികൾ പറയുന്നത് ഉത്തരേന്ത്യന്‍ കമ്പനികളാണ് ഏലത്തിന്റെ പ്രധാന വാങ്ങലുകാര്‍. ഗ്രേഡിംഗും മറ്റ് നടപടിക്രമങ്ങളും കഴിഞ്ഞാണ് ഏലം ലേലത്തിനെത്തുന്നത് . ഉല്‍പന്നം വാങ്ങുന്നയാളിലേക്ക് ചരക്കു എത്താന്‍ ഏകദേശം 15 ദിവസം മുതല്‍ ഒരു മാസം വരെ എടുക്കും. കോടികള്‍ വിലമതിക്കുന്ന ഏലം ഉടനടി പണം നൽകി വാങ്ങാന്‍ ആരും തയ്യാറാവുന്നില്ല, ആരെങ്കിലും തയ്യാറാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ ഉല്‍പ്പന്നം വാങ്ങുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ലേല കമ്പനികൾ ബാങ്കിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുത്തതാണ് പലപ്പോഴും കർഷകർക്ക് നൽകുന്നത്.

കൂടാതെ ചില സമയങ്ങളിൽ കർഷകർക്ക് നൽകാനായി വ്യക്തികളിൽ നിന്നും പണം പലിശയ്ക്ക് എടുക്കാറുണ്ടന്നാണ് ലേല കമ്പനികൾ പറയുന്നത്. സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും പലിശക്ക് പണമെടുത്ത് കർഷകർക്ക് കൊടുക്കുന്നതു കൊണ്ടാണ് കർഷകരിൽ നിന്ന് പലിശ ഈടാക്കേണ്ടി വരുന്നതെന്ന് ലേല കമ്പനികൾ പറയുന്നു.

വ്യക്തികളില്‍ നിന്നു വാങ്ങുന്ന തുകയ്ക്കാണ് പലിശ കൂടുതല്‍. പലിശ കൊടുക്കാന്‍ തയാറായാലും ചില കമ്പനികള്‍ പണം നല്‍കാന്‍ കാലതാമസം വരുത്താറുണ്ടെന്നും കര്‍ഷകര്‍ ആക്ഷേപമുന്നയിക്കുന്നുണ്ട്. പണം പൂര്‍ണമായി കര്‍ഷകന്റെ അക്കൗണ്ടിലേക്ക് അയച്ച ശേഷം ചിലര്‍ പലിശ പണമായി നേരിട്ടാണ് വാങ്ങുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.


വിപണി വില

ഏലം മികച്ചയിനങ്ങള്‍ കിലോ 1806 രൂപയിലും ശരാശരി ഇനങ്ങള്‍ 1434 രൂപയിലുമാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച വിപണനം നടന്നത്. ആഭ്യന്തര വാങ്ങലുകാര്‍ രംഗത്ത് സജീവമായിരുന്ന ലേലത്തില്‍ മൊത്തം 24,080 കിലോ ഏലക്കയുടെ ലേലമാണ് നടന്നത്. ഗ്രീന്‍ ഹൗസ് കാര്‍ഡമം മാര്‍ക്കറ്റിംഗ് ഇന്ത്യയുടെ ലേലത്തില്‍ 48,467.6 കിലോ ഏലമാണ് ലേലത്തിനെത്തിയത് ഇതില്‍ 46,796.1 കിലോ വിറ്റഴിച്ചു. കിലോക്ക് 2,278.00 രൂപയാണ് പരമാവധി വില. ശരാശരി നിരക്ക് കിലോക്ക് 1,460.17 രൂപയാണ്.

കാര്‍ഡമം പ്ലാന്റേഴ്‌സ് മാര്‍ക്കറ്റിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ലേലത്തില്‍ 80,645.7 കിലോ ഏലമാണ് ലേലത്തിനെത്തിയത്. 76,553.0 ഏലമാണ് വിറ്റുപോയത്. പരമാവധി വില 2070 രൂപ മുതല്‍ ശരാശരി വില 1192 രൂപയുമാണ് വില.