image

11 Oct 2023 12:58 PM GMT

News

ഊരാളുങ്കലിന്റെ കണക്കുകൾ എന്തുകൊണ്ട് സി ആൻഡ് എജി ഓഡിറ്റ് ചെയ്യുന്നില്ല?, മുൻ എ ജി

C L Jose

ഊരാളുങ്കലിന്റെ കണക്കുകൾ എന്തുകൊണ്ട് സി ആൻഡ് എജി ഓഡിറ്റ് ചെയ്യുന്നില്ല?, മുൻ എ ജി
X

Summary

അറ്റാദായ മാർജിൻ വെറും 0.22 ശതമാനം മാത്രം


തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വലിയ വരുമാനം നേടിയെങ്കിലും, അറ്റാദായ മാർജിൻ വെറും 0.22 ശതമാനം മാത്രം രേഖപ്പെടുത്തിയത് സാധാരണക്കാരെ മാത്രമല്ല വിശലകന വിദഗ്ധരെയും അത്ഭുതപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് വലിയ ഓഹരി പങ്കാളിത്തമുള്ള ഊരാളുങ്കലിന്റെ അക്കൗണ്ടുകള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി ആൻഡ് എജി) ഓഡിറ്റ് ചെയ്യണമെന്ന അക്കൗണ്ടിംഗ് വിദഗ്ധരുടെ അഭിപ്രായം ശക്തമാകുന്നു.

കേരളത്തിലെ മുന്‍ അക്കൗണ്ടന്റ് ജനറല്‍ (എജി) ജെയിംസ് കെ ജോസഫും ഇതേ അഭിപ്രായം ശക്തമായി ഉന്നയിക്കുന്നു.. ``ഊരാളുങ്കലില്‍ സംസ്ഥാന സര്‍ക്കാരിന് ഗണ്യമായ ഓഹരി പങ്കാളിത്തമുള്ളതിനാല്‍ കമ്പനിയുടെ അക്കൗണ്ടുകള്‍ സി ആൻഡ്എ ജി യുടെ ഓഡിറ്റിന് വിധേയമാക്കണം എന്ന ആവശ്യം വളരെ യുക്തി ഉള്ളതാണ്,'' അദ്ദേഹം മൈഫിൻപോയിന്റ് ഡോട്ട് കോമിനോട് പറഞ്ഞു..

അടുത്തിടെ ഊരാളുങ്കലിന്റെ ഘടന വിശകലനം ചെയ്ത ഒരു പ്രമുഖ റേറ്റിംഗ് ഏജന്‍സിയുടെ കണക്കനുസരിച്ച് നിലവില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 84.7 ശതമാനമാണ്.തൊഴിലാളികളുടെ പങ്കാളിത്തം വെറും 15.3 ശതമാനവും. ഈ ചെറിയൊരു ഓഹരി പങ്കാളിത്തത്തിന്റെ ബലത്തിലാണ് `ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘ൦ എന്ന ലേബലുമായി തുടരുന്നത്.

സംസ്ഥാന സര്‍ക്കാറിനു വലിയ ഓഹരി പങ്കാളിത്തമുള്ള ഒരു സഹകരണ സ്ഥാപനമാണെങ്കിലും,. കമ്പനിയുടെ വെബ്‌സൈറ്റിൽ വിവരങ്ങളൊന്നും നൽകാത്തത് കൊണ്ട്, പൊതുജനങ്ങൾക്ക് ഇതിന്റെ സ്ഥാമ്പത്തിക നിലയെക്കുറിച്ചും, അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും അറിയാൻ യാതൊരു മാർഗവുമില്ല.

കേരളം സർക്കാരിന് വലിയ ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ സി ആൻഡ് എ ജി യുടെ പരിശോധന വേണോ എന്ന ചൂടുള്ള ചര്‍ച്ചകള്‍ക്ക് കേരളം ഇതിനു മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്.. അതിന്റെ പുക ഇപ്പോഴും അടങ്ങിയിട്ടില്ലെന്നു തന്നെ പറയാം.

കിഫ്ബി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (കിയാല്‍) എന്നിവയുടെ അക്കൗണ്ടുകള്‍ സി ആൻഡ്എ ജി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണല്ലോ.

കിഫ്ബിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് 'രാജ്യത്തെ ഏതൊരു സ്ഥാപനവും വിധേയമാകുന്ന ഏറ്റവും വിപുലമായ ഓഡിറ്റ് സംവിധാനത്തിന് കിഫ്ബി ഇതിനകം വിധേയമാണ്. കിഫ്ബി അക്കൗണ്ടുകള്‍ ഇനി സിഎജി കൂടി ഓഡിറ്റ് ചെയ്താല്‍ അത് ആശയക്കുഴപ്പമുണ്ടാക്കാം' എന്നാണ്.

സര്‍ക്കാരിന്റെ ഭൂരിപക്ഷ നിക്ഷേപമുള്ള മറ്റേതൊരു സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പോലെ കിഫ്ബിയും സി`ആൻഡ് .എ.ജിയുടെ സപ്ലിമെന്ററി ഓഡിറ്റിന് വിധേയമാകേണ്ടതിനെക്കുറിച്ച് അക്കൗണ്ടിംഗ് വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. അതേ സമയം കിയാലില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെയാണെന്നും അത് വെറും 39.23 ശതമാനം മാത്രമാണെന്നും അതിനാല്‍ സി ആൻഡ്എ ജി ഓഡിറ്റ് വേണ്ട എന്ന നിലപാടുമാണ് കിയാലിന്റേത്.

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായ ബിപിസിഎല്‍ (16.20 ശതമാനം), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ-7.47 ശതമാനം) എന്നിവയ്ക്കും കിയാലില്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും കിയാലിലെ സംയോജിത ഓഹരി പങ്കാളിത്തം 62.9 ശതമാനമാണ്.