image

27 Dec 2023 11:01 AM GMT

Middle East

ഇന്ത്യ- ഇറ്റലി മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി കരാറിന് കാബിനറ്റ് അംഗീകാരം

MyFin Desk

G20 | Inflation |  Narendra Modi
X

Summary

  • ഇന്ത്യയ്ക്കു നേട്ടം ഉറപ്പുനല്‍കുന്നവയെ കുറിച്ചു കരാര്‍ പരാമര്‍ശിക്കുന്നുണ്ട്
  • ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 12 മാസം വരെ ഇറ്റലിയില്‍ താല്‍ക്കാലിക താമസം
  • കരാര്‍ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നാണു പ്രതീക്ഷ


ഇന്ത്യാ ഗവണ്‍മെന്റും ഇറ്റലി സര്‍ക്കാരും തമ്മിലുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി ഉടമ്പടി ഒപ്പുവെക്കാനും അംഗീകരിക്കാനുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഈ കരാര്‍ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അതോടൊപ്പം വിദ്യാര്‍ത്ഥികള്‍, വിദഗ്ധ തൊഴിലാളികള്‍, ബിസിനസ്സുകാര്‍, യുവ പ്രൊഫഷണലുകള്‍ എന്നിവരുടെ മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

അതോടൊപ്പം കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹകരണം ശക്തമാക്കാനും ഈ കരാര്‍ സഹായിക്കുമെന്നും കരുതുന്നുണ്ട്.

ഇന്ത്യയ്ക്കു നേട്ടം ഉറപ്പുനല്‍കുന്ന പോസ്റ്റ് സ്റ്റഡി അവസരങ്ങള്‍, ഇന്റേണ്‍ഷിപ്പുകള്‍, പ്രൊഫഷണല്‍ പരിശീലനങ്ങള്‍ എന്നിവയെ കുറിച്ചു കരാര്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇറ്റലിയില്‍ അക്കാദമിക്/വൊക്കേഷണല്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ് ആര്‍ജ്ജിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 12 മാസം വരെ ഇറ്റലിയില്‍ താല്‍ക്കാലിക താമസം അനുവദിക്കാനും കരാര്‍ പ്രകാരം സാധിക്കും.