image

23 March 2024 6:08 AM

News

200 ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാനൊരുങ്ങി ബൈജൂസ്

MyFin Desk

200 ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാനൊരുങ്ങി ബൈജൂസ്
X

Summary

  • രാജ്യത്തുടനീളമുള്ള 300 സെൻ്ററുകളിൽ പകുതിയിൽ അധികം അടച്ചുപൂട്ടും
  • അടുത്ത മാസം മുതൽ ട്യൂഷൻ സെൻ്ററുകൾ അടയ്ക്കാനാണ് ബൈജൂസ് പദ്ധതിയിടുന്നത്.
  • ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നീക്കം


എജ്യൂടെക് കമ്പനിയായ ബൈജൂസ്, 200 ഓളം ഓഫ്‌ലൈൻ ട്യൂഷൻ സെൻ്ററുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നീക്കം. രാജ്യത്തുടനീളമുള്ള 300 സെൻ്ററുകളിൽ പകുതിയിൽ അധികം അടച്ചുപൂട്ടും. അടുത്ത മാസം മുതൽ ട്യൂഷൻ സെൻ്ററുകൾ അടയ്ക്കാനാണ് ബൈജൂസ് പദ്ധതിയിടുന്നത്.

കഴിഞ്ഞയാഴ്ച, രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും ബൈജൂസ് അടച്ചുപൂട്ടിയിരുന്നു. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്പളം നല്കാൻ സാധിക്കാതിരുന്നതിന് പിന്നാലെയാണ് ഓഫിസുകൾ പൂട്ടിയത്.

ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും അടച്ചിട്ടിരിക്കുകയാണെന്നാണ് വിവരം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ എല്ലാ ജീവനക്കാരോടും നിർദേശം നൽകി.

ഈയടുത്ത് അവകാശ ഇഷ്യൂവില്‍ സമാഹരിച്ച പണം (ഏകദേശം 2000-2,500 കോടി രൂപ) ചില നിക്ഷേപകരുമായുള്ള തര്‍ക്കത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാലാണ് പണം ലാഭിക്കുന്നതിനായി ഇത്തരമൊരു നീക്കം നടത്തുന്നത്.

അതേസമയം, 20,000-ത്തിലധികം ജീവനക്കാർക്കുള്ള ഫെബ്രുവരി മാസത്തെ ശമ്പളത്തിൻ്റെ ഒരു ഭാഗം ബൈജൂസ് വിതരണം ചെയ്തു.