image

6 Nov 2023 1:14 PM

News

എപ്പിക്കും വില്‍ക്കാനൊരുങ്ങി ബൈജൂസ്

MyFin Desk

എപ്പിക്കും വില്‍ക്കാനൊരുങ്ങി ബൈജൂസ്
X

Summary

പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ജോഫ്രീ കാപിറ്റലിന് 400 ദശലക്ഷം ഡോളറിന് വില്‍ക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസ് അവരുടെ അമേരിക്ക ആസ്ഥാനമായുള്ള കുട്ടികളുടെ വായ്‌നക്കായുള്ള പ്ലാറ്റ്‌ഫോം എപ്പിക് ക്രിയേഷന്‍സ് വില്‍ക്കാനൊരുങ്ങുന്നു. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ജോഫ്രീ കാപിറ്റലിന് 400 ദശലക്ഷം ഡോളറിന് വില്‍ക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ബൈജൂസ് ആസ്തികള്‍ വിറ്റൊഴിവാക്കുന്നത്.

ബൈജൂസ് തങ്ങളുടെ ബിസിനസ് കാര്യക്ഷമമാക്കുന്നതിനും വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുമായി ഗ്രേറ്റ് ലേണംഗ്, എപ്പിക് എന്നീ രണ്ട് കമ്പനികള്‍ വിറ്റ് 100 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നതായി സെപ്റ്റംബര്‍ മുതല്‍ വാര്‍ത്തകളുണ്ടായിരുന്നു.

ബൈജൂസിന്റെ 120 കോടി ഡോളറിന്റെ വായ്പാ പ്രശ്‌നം പരിഹരിക്കാന്‍ എപിക്കിന്റെ വില്‍പ്പന സഹായിച്ചേക്കും. മൊബൈല്‍ ലേണിംഗ് പ്ലാറ്റ്‌ഫോമുകള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഡ്യുവോലിംഗോ ഉള്‍പ്പെടെയുള്ള മറ്റ് ലേലക്കാരും എപ്പിക് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും പറയുന്നു.

ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ മൊയിലിസ് ആന്‍ഡ് കമ്പനി എപ്പിക്കിന്റെ വില്‍പ്പന പ്രക്രിയ നടത്തുകയാണെന്നും ഈ മാസത്തോടെ കരാര്‍ അന്തിമമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനറല്‍ അറ്റ്‌ലാന്റിക്‌സ്, പ്രോസസ്, സില്‍വര്‍ ലോക്ക് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം ബൈജൂസ് അതിന്റെ മൂല്യം 220 കോടി ഡോളറായി ഉയർത്തി. എന്നാല്‍, ഓഡിറ്ററും ബോര്‍ഡ് അംഗങ്ങളും രാജിവെച്ചതുള്‍പ്പെടെയുള്ള തിരിച്ചടികള്‍ ബൈജൂസിനെ തകര്‍ത്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി 120 കോടി ഡോളറിന്റെ വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.