16 Oct 2023 5:57 PM IST
Summary
2022 - 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്
എഡ്യുടെക് സ്ഥാപനമായ ബൈജൂസ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഫലം ഈയാഴ്ച പുറത്തുവിടുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഫലം പുറത്തുവിടുന്നതില്‍ ബൈജൂസ് പുലര്‍ത്തിയ മെല്ലെപ്പോക്ക് ഓഹരി ഉടമകളെ അക്ഷമരാക്കിയിരുന്നു.
ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്ന് റെഗുലേറ്റര്‍മാരില്‍ നിന്ന് സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകുകയും ചെയ്തിരുന്നു ബൈജൂസ്.
2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്.
ഈ വര്‍ഷമാദ്യം കമ്പനിയുടെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ഡെലോയിറ്റ് ഹാസ്‌കിന്‍സ് & സെല്‍സ് രാജിവെക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ചു നാളുകളായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുമുണ്ട് ബൈജൂസ്. ജീവനക്കാരെ വെട്ടിക്കുറച്ച് ചെലവ് കുറയ്ക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.