4 Nov 2023 3:38 PM IST
Summary
വരുമാനം 2.3 മടങ്ങ് വളര്‍ച്ചയോടെ 3,569 കോടി രൂപ നേടി
എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് (ടിഎല്‍പിഎല്‍) 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു.
2021-22 ല്‍ വരുമാനം 2.3 മടങ്ങ് വളര്‍ച്ചയോടെ 3,569 കോടി രൂപ നേടി. മുന്‍ വര്‍ഷമിത് 1,552 കോടി രൂപയായിരുന്നു.
പലിശ, നികുതി, തേയ്മാനം തുടങ്ങിയ ചെലവുകള്‍ക്കു ശേഷമുള്ള വരുമാനം 2021-22-ല്‍ നെഗറ്റീവാണ്. ഈ വിഭാഗത്തില്‍ കമ്പനിയുടെ നഷ്ടം 2,253 കോടി രൂപയാണ്.
2020-21 സാമ്പത്തികവര്‍ഷത്തില്‍ ഈ നഷ്ടം 2406 കോടി രൂപയായിരുന്നു.
ഇന്ന് (നവംബര്‍ 4) പുറത്തുവിട്ട ഫലം ബൈജൂസിന്റെ പ്രധാന ബിസിനസ് ഓപ്പറേഷന്‍സിന്റേതു മാത്രമാണ്. ശതകോടികള്‍ മുടക്കി ഏറ്റെടുത്ത കമ്പനികളുടെ ഫലം ഉള്‍പ്പെട്ടിട്ടില്ല.
ബൈജൂസിന്റെ നഷ്ടം എത്രയാണെന്നും ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചില്ല.
'മഹാമാരിക്കു ശേഷമുള്ള പുനക്രമീകരണങ്ങളുടെ ലോകത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ എന്നെ വിനയാന്വിതനാക്കുന്നുവെന്ന് ' ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്‍ പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ബൈജൂസ് സുസ്ഥിരവും ലാഭകരവുമായ വളര്‍ച്ചയുടെ പാതയില്‍ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.