image

27 April 2023 12:15 PM IST

Business

വിഴിഞ്ഞം ഗേറ്റ് കോംപ്ലക്‌സ് തുറന്നു

Tvm Bureau

വിഴിഞ്ഞം ഗേറ്റ് കോംപ്ലക്‌സ് തുറന്നു
X

Summary

  • തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ അധ്യക്ഷമായിരുന്നു.


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ തുറമുഖ ഗേറ്റ് കോംപ്ലക്‌സ് തുറന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് കോപ്ലംക്‌സ് ഉദ്ഘാനം ചെയ്ത്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ അധ്യക്ഷമായിരുന്നു.

സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് ഇത്. ഡിജിറ്റല്‍ സ്‌കാനറുകള്‍, അത്യാധുനിക കാമറകള്‍, സൈന്‍ ബ്രിഡ്ജ് കണ്‍ട്രോള്‍ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വിഴിഞ്ഞം ഗേറ്റ് കോംപ്ലക്‌സ്. ചരക്കു നീക്കത്തിന്റെ നിയമപരമായ സ്‌കാനിങ്ങും ഗേറ്റ് കോംപ്ലക്‌സ് വഴിയാണ് നടക്കുക. കോംപ്ലക്‌സിനൊപ്പം നിര്‍മാണം പൂര്‍ത്തീകരിച്ച സെക്യൂരിറ്റി ബില്‍ഡിംഗും ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ സെക്യൂരിറ്റി മോണിറ്ററിംഗ് പാനലുകള്‍ സിസി ടിവി മോണിറ്ററുകള്‍, സ്പ്ലിറ്റ് സ്‌ക്രീന്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സുരക്ഷാ കെട്ടിടം. വിഐഎസ്എല്‍ മാനേജിംഗ് ഡയറക്ടര്‍ അദീല അബ്ദുള്ള, എവിപിപിഎല്‍ മാനേജിംഗ് ഡയറക്ടര്‍ രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.