image

28 April 2023 9:43 AM

Business

കന്നി ഓട്ടത്തില്‍ 20 ലക്ഷം രൂപ നേട്ടവുമായി വന്ദേഭാരത്

Kochi Bureau

കന്നി ഓട്ടത്തില്‍ 20 ലക്ഷം രൂപ നേട്ടവുമായി വന്ദേഭാരത്
X

Summary

  • എയര്‍ ഹോസ്റ്റസ് മാതൃകയില്‍ എക്‌സ്‌ക്യൂട്ടീവ് ക്ലാസില്‍ വനിതാ ഹോസ്റ്റസ് വരും


തിരുവന്തപുരം മുതല്‍ കാസര്‍ഗോസ് വരെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ആദ്യ ദിനം നേടിയത് 19.50 ലക്ഷം രൂപയുടെ വരുമാനം. എന്നിരുന്നാലും അന്തിമ കണക്കുകളില്‍ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്.

വന്ദേഭാരത് ട്രെയിനില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് ടിക്കറ്റുകള്‍ ലഭ്യമല്ല. മാത്രമല്ല വ്യാഴാഴ്ച ദിവസം വന്ദേഭാരത് സര്‍വീസ് നടത്തുന്നില്ല. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5.20 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക് 1.20 ഓടെ കാസര്‍കോട് എത്തി. രണ്ടരയ്ക്കാണ് തിരിച്ച് സര്‍വീസ്. ഇന്ന് രണ്ട് ദിശയിലേക്കും സര്‍വ്വീസ് നടക്കുമ്പോള്‍ ബുധനാഴ്ച ലഭിച്ചതിലും ഇരട്ടി വരുമാനം റെയില്‍വേയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

എയര്‍ ഹോസ്റ്റസിന് സമാനമായി എക്‌സിക്യൂട്ടീവ് ക്ലാസില്‍ വനിതാ ഹോസ്റ്റസുമാരെ നിയമിക്കാനും റെയില്‍വേ നീക്കം നടത്തുന്നുണ്ട്. യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നല്‍കാനും ഇവരെ ഉപയോഗിക്കും. ദില്ലി-ജാന്‍സി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗതിമാന്‍ എക്‌സ്പ്രസ്സില്‍ നിലവില്‍ ട്രെയിന്‍ ഹോസ്റ്റസുമാരുണ്ട്. ഈ ജോലിക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു കൊണ്ട് കഴിഞ്ഞ ദിവസം റെയില്‍വേ പരസ്യം നല്‍കിയിരുന്നു.

എട്ട് മണിക്കൂറില്‍ എട്ട് സ്റ്റോപ്പുകളില്‍ നിര്‍ത്തി തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്തുന്ന രീതിയിലാണ് വന്ദേഭാരത് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം, കോട്ടയം, എറണാകുളം നോര്‍ത്ത്, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍,കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്. ഈ മാസം 26ന് കാസര്‍കോട് നിന്ന് ആരംഭിച്ച സര്‍വീസിനിടയില്‍ ചിലയിടങ്ങളില്‍ അര മണിക്കൂറോളം വൈകിയെങ്കിലും തിരുവനന്തപുരത്ത് കൃത്യസമയത്ത് ഓടിയെത്താന്‍ വന്ദേഭാരതിന് സാധിച്ചിരുന്നു.