image

20 Dec 2023 1:08 PM

Trade

ഇന്ത്യയും ന്യൂസിലാന്‍ഡും വ്യാപാരം പ്രോത്സാഹിപ്പിക്കും

MyFin Desk

india and new zealand will promote trade
X

Summary


    ഉഭയകക്ഷി വ്യാപാരം അനായാസമാക്കുന്നതിനും സാമ്പത്തിക ബന്ധം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികള്‍ സംബന്ധിച്ച് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ചര്‍ച്ച നടത്തി.

    ന്യൂഡെല്‍ഹിയില്‍ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലന്‍ഡില്‍ നിന്നുള്ള മന്ത്രി ടോഡ് മക്ലേയും നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയങ്ങള്‍ ചര്‍ച്ചചെയ്തത്.

    വ്യാപാര സുഗമമാക്കുന്നതിന്റെ പ്രാധാന്യം ഇരു മന്ത്രിമാരും തിരിച്ചറിഞ്ഞതായി ഔദ്യോഗിക പ്രസ്താവന പറയുന്നു.

    വ്യാപാര പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും വ്യാപാര തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ അനുകൂലമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

    ഇന്ത്യയിലേക്കുള്ള മരത്തടികള്‍ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളെ ന്യൂസിലന്‍ഡ് വാണിജ്യ മന്ത്രി അഭിനന്ദിച്ചു.

    കൃഷി, വനം, ഫാര്‍മ, കണക്റ്റിവിറ്റി, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ ഇടപെടല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഇരു മന്ത്രിമാരും എടുത്തുപറഞ്ഞു.

    വാണിജ്യ-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്, ബന്ധപ്പെട്ട വകുപ്പുകളിലെയും സ്വകാര്യമേഖലയിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സഹകരണപരമായ സമീപനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപഴകല്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിമാര്‍ പ്രകടിപ്പിച്ചു.

    2022-23 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഒരു ബില്യണ്‍ ഡോളറായിരുന്നു.