image

18 Jan 2024 2:45 PM GMT

Trade

കയറ്റുമതി വിവരങ്ങൾക്കായി വാണിജ്യ മന്ത്രാലയം പോർട്ടൽ ആരംഭിക്കുന്നു

MyFin Desk

Ministry of Commerce portal for exporters
X

Summary

  • മൂന്ന് മാസത്തിനുളളില്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കയറ്റുമതി പ്രവര്‍ത്തനങ്ങളുടെ എല്ലാ വിവരങ്ങളും പോര്‍ട്ടലില്‍ ലഭിക്കും
  • വ്യാപാരവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പോർട്ടലിലൂടെ പരിഹരിക്കാം


കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കസ്റ്റം ഡ്യൂട്ടി സംബന്ധിച്ച വിശദാംശങ്ങളും, വിവരങ്ങളും നല്‍കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നു.

അടുത്ത മൂന്ന് മാസത്തിനുളളില്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. കയറ്റുമതി പ്രവര്‍ത്തനങ്ങളുടെ എല്ലാ വിവരങ്ങളും ലഭിക്കുന്നതിനുള്ള ഒരു ഏകജാലക സംവിധാനമായി പോര്‍ട്ടല്‍ പ്രവര്‍ത്തിക്കും.

കയറ്റുമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പുതിയ കയറ്റുമതിക്കാര്‍ക്ക് വ്യാപാര ബന്ധം വളര്‍ത്തുന്നതിനൊപ്പം വിപണി, കയറ്റുമതി പ്രവണതകള്‍, കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കുന്നതിനും സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും പോര്‍ട്ടല്‍ സഹായകമാണ്.

ഇന്ത്യന്‍ ഗവണ്‍മെന്റിലെ ഉദ്യോഗസ്ഥര്‍ക്കും, സ്ഥാപനങ്ങള്‍ക്കും വ്യാപാരവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനം കൂടിയാണ് പോര്‍ട്ടല്‍.