18 Jun 2022 4:40 AM GMT
Summary
ബ്രസല്‍സ്: വ്യാപാരം, നിക്ഷേപങ്ങള്‍, ഭൂമിശാസ്ത്രപരമായ സൂചനകള്‍ (ജിഐ) എന്നിവയെക്കുറിച്ചുള്ള നിര്‍ദിഷ്ട കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇയു) ഔപചാരികമായി പുനരാരംഭിച്ചു. ഇവ നടപ്പിലാക്കുന്നതോടെ ഇരു മേഖലകളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനായി വ്യാപാര, നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാകുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ 17-ന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും നിര്‍ദിഷ്ട കരാറുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി പുനരാരംഭിച്ചു. 2007-ല്‍ 27 രാജ്യങ്ങളുടെ സാമ്പത്തിക സംഘവുമായി ഉഭയകക്ഷി […]
ബ്രസല്‍സ്: വ്യാപാരം, നിക്ഷേപങ്ങള്‍, ഭൂമിശാസ്ത്രപരമായ സൂചനകള്‍ (ജിഐ) എന്നിവയെക്കുറിച്ചുള്ള നിര്‍ദിഷ്ട കരാറുകള്‍ക്കായുള്ള ചര്‍ച്ചകള്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇയു) ഔപചാരികമായി പുനരാരംഭിച്ചു. ഇവ നടപ്പിലാക്കുന്നതോടെ ഇരു മേഖലകളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനായി വ്യാപാര, നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാകുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ 17-ന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും നിര്‍ദിഷ്ട കരാറുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി പുനരാരംഭിച്ചു. 2007-ല്‍ 27 രാജ്യങ്ങളുടെ സാമ്പത്തിക സംഘവുമായി ഉഭയകക്ഷി വ്യാപാര, നിക്ഷേപ ഉടമ്പടിക്കായി ഇന്ത്യ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ചില ചരക്കുകളുടെ താരിഫ്, ചരക്ക നീക്കം എന്നിവയുമായി ബന്ധപ്പെട്ട വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതില്‍ ഇരുപക്ഷവും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2013 ല്‍ ചര്‍ച്ചകള്‍ സ്തംഭിക്കുകയായിരുന്നു.
ആധുനിക ഉല്‍പന്നങ്ങളിലുടെ ലോകവുമായി ഇടപഴകാനും പുതിയ സാങ്കേതികവിദ്യയുടെയും നിക്ഷേപങ്ങളുടെയും കാര്യത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന മേഖലകള്‍ ഉപയോഗപ്പെടുത്തനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഗോയല്‍ പറഞ്ഞു. അതേസമയം ഇന്ത്യയുമായുള്ള യൂറോപ്യന്‍ യൂണിയന്റെ പങ്കാളിത്തം വരാനിരിക്കുന്ന ദശാബ്ദത്തേക്കുള്ള 27 രാജ്യങ്ങളുടെ കൂട്ടായ്മയിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്നാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമ്മീഷണര്‍ വാല്‍ഡിസ് ഡോംബ്രോവ്‌സ്‌കിസ് പറഞ്ഞു.