image

17 Feb 2022 4:13 AM GMT

Lifestyle

രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിൽ 6.5% വർധന

PTI

രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിൽ 6.5% വർധന
X

Summary

ഡെൽഹി: ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജനുവരി കാലയളവിൽ രത്‌നങ്ങ ആഭരണങ്ങളുടെയും കയറ്റുമതി 6.5 ശതമാനം ഉയർന്ന് $32.37 ബില്യനിലെത്തിയതായി ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ അറിയിച്ചു (ജിജെഇപിസി). മുൻ വർഷം ഇതേ കാലയളവിൽ കയറ്റുമതി $30.40 ബില്യൺ ആയിരുന്നു. ​ ഈ സാമ്പത്തിക വർഷത്തെ ജിജെഇപിസി കൗൺസിലിന്റെ റിപ്പോർട്ടനുസരിച്ച് 10 മാസ കാലയളവിൽ യുഎഇ (41.50 ശതമാനം), ബെൽജിയം (15.81 ശതമാനം), ജപ്പാൻ (12.20 ശതമാനം), ഹോങ്കോങ് (3.06 ശതമാനം) എന്നിവിടങ്ങളിലാണ് കയറ്റുമതി കൂടുതലായി […]


ഡെൽഹി: ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജനുവരി കാലയളവിൽ രത്‌നങ്ങ ആഭരണങ്ങളുടെയും കയറ്റുമതി 6.5 ശതമാനം ഉയർന്ന് $32.37 ബില്യനിലെത്തിയതായി ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ അറിയിച്ചു (ജിജെഇപിസി).

മുൻ വർഷം ഇതേ കാലയളവിൽ കയറ്റുമതി $30.40 ബില്യൺ ആയിരുന്നു.

ഈ സാമ്പത്തിക വർഷത്തെ ജിജെഇപിസി കൗൺസിലിന്റെ റിപ്പോർട്ടനുസരിച്ച് 10 മാസ കാലയളവിൽ യുഎഇ (41.50 ശതമാനം), ബെൽജിയം (15.81 ശതമാനം), ജപ്പാൻ (12.20 ശതമാനം), ഹോങ്കോങ് (3.06 ശതമാനം) എന്നിവിടങ്ങളിലാണ് കയറ്റുമതി കൂടുതലായി നടന്നത്.

യുഎഇ യുമായുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ് ടി എ) നടപ്പിലാക്കുമ്പോൾ, സ്വർണ്ണത്തിന്റെയും സ്വർണ്ണത്തിൽ പൊതിഞ്ഞ ആഭരണങ്ങളുടെയും കയറ്റുമതി വർദ്ധിപ്പിക്കാൻ അത് സഹായകരമാവുമെന്നു ജിജെഇപിസി അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ നിന്നുള്ള സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെ കയറ്റുമതിക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന 5 ശതമാനം ഇറക്കുമതി തീരുവ നിർത്തലാക്കണമെന്ന് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

"ഇന്ത്യയുടെ പ്ലെയിൻ ഗോൾഡ് ജ്വല്ലറി കയറ്റുമതിയുടെ 80 ശതമാനവും സ്റ്റഡ്ഡ് ആഭരണ കയറ്റുമതിയുടെ 20 ശതമാനവും യുഎഇ-യിലേക്കാണ്. മുഴുവൻ മിഡിൽ ഈസ്റ്റ് മേഖലയിലേക്കുള്ള കവാടമാണ് യുഎഇ എന്നതുകൊണ്ടു തന്നെ ഇന്ത്യയും യുഎഇയും തമ്മിലുള്ള എഫ് ടി എ ശരിയായ തീരുമാനമാണ്". കൗൺസിൽ അഭിപ്രായപ്പെട്ടു.

നിർദിഷ്ട തീരുവ കൂടാതെ, ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സാധാരണ സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണം പതിച്ച ആഭരണങ്ങളുടെയും കയറ്റുമതി 2023-ൽ $10 ബില്യൺ (74,000 കോടി രൂപ) എത്തുമെന്നാണ് അവകാശപ്പെടുന്നത്.

2021 ഏപ്രിൽ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ 12.28% വളർച്ചയുടെ 2.4 ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് കൈവരിച്ചത് (ഡോളറിൽ 6.5 ശതമാനം ഉയർന്ന് $32.37 ബില്യനീലെത്തി). മഹാമാരിക്ക് ശേഷം ഇന്ത്യൻ രത്ന, ആഭരണ കയറ്റുമതി മേഖല അതിവേഗമാണ് ഈ നേട്ടത്തിലെത്തിയത്.

2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ ഇതേ കാലയളവിൽ 2.14 ലക്ഷം കോടി രൂപയായിരുന്നു കയറ്റുമതി ($30.40 ബില്യൺ) .

Tags: