image

19 Jan 2022 5:13 AM GMT

Lifestyle

2022-23 ൽ കയറ്റുമതിയിൽ വൻ നേട്ടമുണ്ടാകും: എഫ്‌ ഐ ഇ ഒ

MyFin Desk

2022-23 ൽ കയറ്റുമതിയിൽ വൻ നേട്ടമുണ്ടാകും: എഫ്‌ ഐ ഇ ഒ
X

Summary

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ കയറ്റുമതി ആരോഗ്യകരമായ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്ന പ്രതീക്ഷ പുലര്‍ത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ ഐ ഇ ഒ). നിലവില്‍ കയറ്റുമതി ഓര്‍ഡറുകളില്‍ വന്‍ ഒഴുക്ക് പ്രകടമായതിനാല്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ $530 ബില്യണ്‍ എത്തിയേക്കാമെന്നാണ് എഫ്‌ ഐ ഇ ഒ പ്രതീക്ഷിക്കുന്നത്. ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്ന് അധിക കയറ്റുമതി വരുമെന്നതിനാല്‍ മികച്ച വരുമാനം ലക്ഷ്യമിടുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ $400 ബില്യണ്‍ കടക്കാന്‍ സാധ്യതയുള്ളതിനാല്‍ […]


പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ കയറ്റുമതി ആരോഗ്യകരമായ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്ന പ്രതീക്ഷ പുലര്‍ത്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ ഐ ഇ ഒ).

നിലവില്‍ കയറ്റുമതി ഓര്‍ഡറുകളില്‍ വന്‍ ഒഴുക്ക് പ്രകടമായതിനാല്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ $530 ബില്യണ്‍ എത്തിയേക്കാമെന്നാണ് എഫ്‌ ഐ ഇ ഒ പ്രതീക്ഷിക്കുന്നത്.

ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്ന് അധിക കയറ്റുമതി വരുമെന്നതിനാല്‍ മികച്ച വരുമാനം ലക്ഷ്യമിടുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ $400 ബില്യണ്‍ കടക്കാന്‍ സാധ്യതയുള്ളതിനാല്‍ വരും വര്‍ഷം $525-530 ബില്യണ്‍ കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എഫ്‌ ഐ ഇ ഒ പ്രസിഡന്റ് എ ശക്തിവേല്‍ പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത വര്‍ഷത്തിലെ വളര്‍ച്ചാ സാധ്യതകളെ മുന്നോട്ട് നയിക്കാന്‍ ഈ നേട്ടം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.