image

24 Jan 2023 6:45 AM GMT

Travel & Tourism

നേട്ടങ്ങളുമായി ടൂര്‍ ഫെഡ് പുതിയ പാക്കേജുകള്‍ ഒരുങ്ങുന്നു

Tvm Bureau

kerala tour fed tourism
X

Summary

  • കുറഞ്ഞ ചിലവില്‍ എല്ലാവര്‍ക്കും നാടുകാണാനുള്ള അവസരമാണ് ആഭ്യന്തര പാക്കേജുകളിലൂടെ ടൂര്‍ ഫെഡ് ഒരുക്കിയിരിക്കുന്നത്


കേരളത്തിന്റെ ടൂറിസം മേഖലയില്‍ നിന്ന് നേട്ടവുമായി സഹകരണ വകുപ്പും. കൊവിഡ് കാലത്തിന് ശേഷം സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തിയതോടെ കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷനും (ടൂര്‍ഫെഡ്) കുതിപ്പിന് വഴിയൊരുങ്ങി. കേരളത്തിന്റെ ഉള്‍നാടന്‍ മേഖലകളിലേക്ക് കൂടുതല്‍ ടൂര്‍ പാക്കേജുകള്‍ ഒരുക്കുന്ന ടൂര്‍ഫെഡ് ഈ വര്‍ഷം 2.97 കോടി രൂപയുടെ ബിസിനസാണ് ഈ വര്‍ഷം നടത്തിയിരിക്കുന്നത്.

കുറഞ്ഞ ചിലവില്‍ എല്ലാവര്‍ക്കും നാടുകാണാനുള്ള അവസരമാണ് ആഭ്യന്തര പാക്കേജുകളിലൂടെ ടൂര്‍ ഫെഡ് ഒരുക്കിയിരിക്കുന്നത്. ഇത് മാതൃകപരമായ ബിസിനസ് നേട്ടമാണന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

ടൂറിസം മേഖലയില്‍ ഉത്തരവാദിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കി വരുന്ന ടൂര്‍ ഫെഡ് കേരളത്തിന്റെ പുതിയ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി പുതിയ പദ്ധതികള്‍ നടപ്പിലാക്കും. നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളം ഇടം കണ്ടെത്തുമ്പോള്‍ മനോഹരമായ കായലുകളും രുചികരമായ ഭക്ഷണങ്ങളും സാംസ്‌കാരിക തനിമയും ഉള്‍പ്പെടുത്തിയുള്ള പാക്കേജുകളിലൂടെയാണ് ആഭ്യന്തര സഞ്ചാരികള്‍ക്കായി ടൂര്‍ ഫെഡ് പാക്കേജുകള്‍. താഴെത്തട്ടുമുലുള്ള ടൂറിസം സൊസൈറ്റികള്‍ ഇതില്‍ പങ്കാളികളാവുന്നുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനം പുതിയ മേഖലകളില്‍ വിജയകരമായി നീങ്ങുന്നതിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തര പാക്കേജുകളും വിദേശ പാക്കേജുകളുമുള്‍പ്പെടെ ഏകദേശം 60 ടൂര്‍പാക്കേജുകളാണ് ടൂര്‍ഫെഡിനിപ്പോള്‍ ഉള്ളത്. ഉത്തരവാദിത്ത ടൂറിസം, വില്ലേജ് ടൂറിസം, ഫാം ടൂറിസം, കനാല്‍ ടൂറിസം, കായല്‍ ടൂറിസം, മണ്‍സൂണ്‍ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം എന്നിവയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടുള്ള യാത്രപാക്കേജുകളാണ് ഇതില്‍.

ടൂര്‍ഫെഡിന്റെ ഉത്തരവാദിത്തയാത്ര പാക്കേജുകളായ ഒരു ദിന വിസ്മയ യാത്ര കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നോം കൊയ്ത വിനോദ സഞ്ചാര പാക്കേജാണ്. അറേബ്യന്‍ സീ പായ്‌ക്കേജിലൂടെ ഇതുവരെ ഒരു ലക്ഷം പേര്‍ ആസ്വദിച്ചു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നുണ്ട് വിനോദയാത്രകള്‍ക്ക് അവസരം ലഭിക്കാത്ത കുട്ടികള്‍ക്കായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്ത്. കുട്ടികളുടെ വിനോദയാത്രയ്ക്ക് പുറമെ അശരണരായ ആളുകള്‍ക്ക് വേണ്ടിയുള്ള സൗജന്യയാത്ര പദ്ധതിയും ടൂര്‍ ഫെഡ് തയാറാക്കിയിട്ടുണ്ട്. അടുത്ത് അടുത്തു തന്നെ ആരംഭിക്കും.

കടല്‍ യാത്രകൂടാതെ മണ്‍റോതുരുത്ത്-ജടായുപ്പാറ, വര്‍ക്കല പൊന്നിന്‍ തുരുത്ത്-കാവേരി പാര്‍ക്ക്, അഗ്രികള്‍ച്ചര്‍ തീം പാര്‍ക്ക്, ഗവി, വാഗമണ്‍, കൃഷ്ണപുരം-കുമാരകോടി, അതിരപ്പള്ളി-കൊടുങ്ങല്ലൂര്‍-ചാവക്കാട്, അഷ്ടമുടി-സാംബാണികോടി ഹൗസ്‌ബോട്ട്, കുമരകം-പാതിരാമണല്‍ ഹൗസ്‌ബോട്ട്, ആലപ്പുഴ കുട്ടനാട് ചമ്പക്കുളം കായല്‍ ടൂറിസം പാക്കേജ്, പകലും രാത്രിയുമായി സംഘടിപ്പിക്കുന്ന മൂന്നാര്‍, ഇടുക്കി, വയനാട്, കണ്ണൂര്‍, ബേക്കല്‍, ഗവി വാഗമണ്‍ സ്‌പെഷ്യല്‍ പാക്കേജ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

കേരളത്തിലെ വിവിധ പാേക്കജുകള്‍ കൂടാതെ ടൂര്‍ഫെഡ് ഭാരത് ദര്‍ശന്‍ പാക്കേജുകളായ ഡല്‍ഹി ആഗ്ര-ജയ്പൂര്‍, ഷിംല- കുളു മണാലി, ശ്രീനഗര്‍, അമൃത്സര്‍, ഗോവ, ഹൈദരാബാദ്, ഒഡിഷ, ഗുജറാത്ത്, മുംബൈ-അജന്ത എല്ലോറ, കൊല്‍ക്കത്ത ഡാര്‍ജിലിംഗ് ഗാങ്‌ടോക്ക്, ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവയും ടൂര്‍ഫെഡ് ഒരുക്കിയിട്ടുണ്ട്.

ഏറ്റവും മികച്ച നേട്ടമാണ് ഇത്തവണ ടൂര്‍ഫെഡ് കരസ്ഥമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര പാക്കേജുകളിലേക്ക് ഇത്തവണ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്, കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ക്കുള്ള എല്‍ ടി സി പാക്കേജ് സേവനങ്ങളും ടൂര്‍ഫെഡ് നല്‍കി വരുന്നുണ്ടെന്ന ടൂര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ പി കെ ഗോപകുമാര്‍ പറഞ്ഞു.