15 July 2023 6:00 AM GMT
Summary
- ഡൊണാള്‍ഡ് ലു എത്തിയത് ചൈനീസ് പ്രതിനിധികളുടെ കൂടിക്കാഴ്ചക്കുപിന്നാലെ
- നേപ്പാളിന് യുഎസിന്റെ സഹായ വാഗ്ദാനങ്ങള്‍
- ലു പ്രധാനമന്ത്രി പ്രചണ്ഡയുമായി കൂടിക്കാഴ്ച നടത്തി
യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡൊണാള്‍ഡ് ലു വെള്ളിയാഴ്ച നേപ്പാള്‍ വിദേശകാര്യ മന്ത്രി എന്‍ പി സൗദുമായി കൂടിക്കാഴ്ച നടത്തി. കാഠ്്മണ്ഡുവിന് കൂടുതല്‍ അമേരിക്കന്‍ സഹായം ഉറപ്പുനല്‍കുകയും ചെയ്തു.
ലുവും സൗദും നടത്തിയ 500 മില്യണ്‍ യുഎസ് ഡോളറിന്റെ എംസിസി-കോംപാക്റ്റ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇത് വൈദ്യുതിയുടെ ലഭ്യത വര്‍ധിപ്പിക്കാനും റോഡുകള്‍ മെച്ചപ്പെടുത്താനും വൈദ്യുതി വിതരണം സുഗമമാക്കാനും ലക്ഷ്യമിട്ടുള്ള യുഎസ്-നേപ്പാള്‍ പങ്കാളിത്തത്തില്‍ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നതായി നേപ്പാള്‍ വിദേശകാര്യ മന്ത്രി സെക്രട്ടേറിയറ്റില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു.
ചൈനീസ് പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയില്‍ ബിആര്‍ഐ പദ്ധതി വേഗത്തിലാക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഡൊണാള്‍ഡ് ലുവിന്റെ കാഠ്മണ്ഡു സന്ദര്‍ശനം എന്നത് പ്രത്യേകതയാണ്.
നേപ്പാളിന് യുഎസ് ഗവണ്‍മെന്റിന്റെ തുടര്‍ സഹായത്തെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥന്‍ സൗദിന് ഉറപ്പ് നല്‍കി.
'യുഎസ് സര്‍ക്കാര്‍, ഒരു പഴയ വികസന പങ്കാളി എന്ന നിലയില്‍, ഭാവിയിലും നേപ്പാളിനുള്ള സഹായം തുടരും,' ലുവിനെ ഉദ്ധരിച്ച് പ്രസ്താവനയില്‍ പറയുന്നു.
മില്ലേനിയം ചലഞ്ച് കോര്‍പ്പറേഷന്‍ (എംസിസി) ആഗോള ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന നൂതനവും സ്വതന്ത്രവുമായ യുഎസ് വിദേശ സഹായ ഏജന്‍സിയാണ്.
റോഡിന്റെ ഗുണനിലവാരം നിലനിര്‍ത്തുക, വൈദ്യുതിയുടെ ലഭ്യത വര്‍ധിപ്പിക്കുക, നേപ്പാളും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള വൈദ്യുതി വ്യാപാരം സുഗമമാക്കുക, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, ദാരിദ്ര്യം കുറയ്ക്കുക തുങ്ങിയവയ്ക്ക് എംസിസി കോംപാക്റ്റ് ലക്ഷ്യമിടുന്നു.
നേപ്പാളില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ലു, യുഎസില്‍ താമസിക്കുന്ന നേപ്പാളികളുടെ വലിയ സമൂഹം കൈവരിച്ച നേട്ടങ്ങളെയും യുഎസ് സമ്പദ്വ്യവസ്ഥയിലെ അവരുടെ സംഭാവനകളെയും അഭിനന്ദിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ വെളിച്ചത്തില്‍ ഇപ്പോള്‍ നടന്ന സന്ദര്‍ശനത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ലു പ്രധാനമന്ത്രി പുഷ്പകമല്‍ ദഹല്‍ പ്രചണ്ഡയുമായി കൂടിക്കാഴ്ച നടത്തുകയും ഭാര്യ സീത ദഹലിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തുവെന്ന് യുഎസ് എംബസി അറിയിച്ചു.
'സൗദ്, മുന്‍ പ്രധാനമന്ത്രിമാരായ കെ.പി. ഒലി, ഷെര്‍ ബഹദൂര്‍ ദൂബ എന്നിവരുമായി ലു ചര്‍ച്ചകള്‍ നടത്തി.
നേപ്പാളിലെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ സമീപകാല സ്ഥിതി,ആഗസ്റ്റില്‍ നടപ്പാക്കുന്ന എംസിസി-കോംപാക്ടിന്റെ നാളിതുവരെയുള്ള പുരോഗതി എന്നിവയെക്കുറിച്ച് ചര്‍ച്ച നടന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലും അത്യാവശ്യമായ ഇലക്ട്രിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുക, റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ശേഷി മെച്ചപ്പെടുത്തുക, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയും ചെയ്യേണ്ടതുണ്ട്. തന്റെ പ്രാദേശിക പര്യടനത്തിനിടെ നേപ്പാളിന് പുറമെ ബംഗ്ലാദേശും ഇന്ത്യയും ലു സന്ദര്‍ശിച്ചു.
'കൂടുതല്‍ സുരക്ഷിതവും സമൃദ്ധവും ജനാധിപത്യപരവുമായ ലോകത്തിന്റെ ഉന്നമനത്തിനായി പ്രാദേശിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഒരു പതിവ് ഭാഗമാണ് യുഎസ്-നേപ്പാള്‍ ഉന്നതതല നയതന്ത്ര ഇടപെടലുകള്‍,' യുഎസ് എംബസി പ്രസ്താവനയില്‍ പറഞ്ഞു.