22 Feb 2023 11:00 AM
Summary
- ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ടിആര്‍സിഎംപിയു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന് പുരസ്‌കാരം സമ്മാനിച്ചു
തിരുവനന്തപുരം: 12-ാമത് മെട്രോ ഫുഡ്‌സ് പുരസ്‌കാരം മില്‍മ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ കരസ്ഥമാക്കി. വിശ്വസ്ഥമായ ക്ഷീര സഹകരണ സ്ഥാപനം' എന്ന വിഭാഗത്തിലാണ് മില്‍മ പുരസ്‌കാരാര്‍ഹമായത്.
ഓ ബൈ താമര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ടിആര്‍സിഎംപിയു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന് പുരസ്‌കാരം സമ്മാനിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡിഎസ് കോണ്ട, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) പ്രേംകൃഷ്ണന്‍ എസ്, മെട്രോ മാര്‍ട്ട് എംഡി സിജി നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.