image

29 April 2023 8:30 AM

Business

സഹകരണ എക്‌സ്‌പോ നാളെ സമാപിക്കും

Kochi Bureau

സഹകരണ എക്‌സ്‌പോ നാളെ സമാപിക്കും
X

Summary

  • മികച്ച സ്റ്റാളുകള്‍, സേവന ദാതാക്കള്‍ എന്നിവര്‍ക്ക് ആദരവും, മാധ്യമ അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിക്കും


മറൈന്‍ഡ്രൈവില്‍ നടന്നുവരുന്ന സഹകരണ എക്‌സ്‌പോ നാളെ അവസാനിക്കും. സമാപന സമ്മേളനം നാളെ വൈകിട്ട് നാലിന്, പ്രധാന വേദിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും.

മികച്ച സ്റ്റാളുകള്‍, സേവന ദാതാക്കള്‍ എന്നിവര്‍ക്ക് ആദരവും, മാധ്യമ അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിക്കും. അഡീഷണല്‍ രജിസ്ട്രാര്‍ ആര്‍ ജോതി പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കൊച്ചി മേയര്‍ അഡ്വക്കേറ്റ് എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എ മാരായ കെ ജെ മാക്‌സി, കെ എന്‍ ഉണ്ണികൃഷ്ണന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, എന്നിവര്‍ ആശംസ നേരും.

യഥാക്രമം കണ്‍സ്യൂമര്‍ഫെഡ്, സഹകരണ മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ മാരായ, എം മെഹബൂബ്, സോണി സെബാസ്റ്റ്യന്‍ എന്നിവര്‍ മേള വിലയിരുത്തും. സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി സുഭാഷ്‌സ്വാഗതവും സഹകരണ സംഘം ഓഡിറ്റ് ഡയറക്ടര്‍ എം എസ് ഷെറിന്‍ നന്ദിയും പറയും.