22 Feb 2023 6:45 AM
Summary
- സഹകരണ നിക്ഷേപം കേരള വികസനത്തിന്' എന്നതാണ് 2023 നിക്ഷേപസമാഹരണത്തിന്റെ ക്യാമ്പയിന്റെ മുദ്രാവാക്യം
സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാന പരിപാടി 20-ന് രാവിലെ 10-ന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെയുള്ള നിക്ഷേപ സമാഹരണ യജ്ഞം നടന്നു കൊണ്ടിരിക്കുകയാണ്. സഹകരണ വായ്പ മേഖലയിലെ നിക്ഷേപ തോത് വര്‍ധിപ്പിക്കുക, യുവ തലമുറയെ സഹകരണ മേഖലയിലേക്ക് ആകര്‍ഷിക്കുക, കേരളത്തിന്റെ വികസനത്തിന് കരുത്തേകുക എന്നിവയാണ് നിക്ഷേപ സമാഹാരണത്തിന്റെ ലക്ഷ്യം.
'സഹകരണ നിക്ഷേപം കേരള വികസനത്തിന്' എന്നതാണ് 2023 നിക്ഷേപസമാഹരണത്തിന്റെ ക്യാമ്പയിന്റെ മുദ്രാവാക്യം. നിക്ഷേപസമാഹാരണ യജ്ഞം ലക്ഷ്യം വെക്കുന്നത് 9000 കോടി രൂപയാണ്. ടാര്‍ഗറ്റിന്റെ 30 ശതമാനം എങ്കിലും കാസ (CASA) നിക്ഷേപം അതായത് കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങി മറ്റു ചെലവ് കുറഞ്ഞ നിക്ഷേപങ്ങള്‍ ആയി നിശ്ചയിച്ചിട്ടുണ്ട്.
അര്‍ബന്‍ സഹകരണ ബാങ്കും കേരള സംസ്ഥാന സഹകരണ ബാങ്കും സമാഹരിക്കുന്ന വ്യക്തിഗത നിക്ഷേപത്തിന്റെ 50 ശതമാനം എങ്കിലും സേവിംഗ്‌സ് കറന്റ് നിക്ഷേപങ്ങളായി സമാഹരിക്കേണ്ടതുണ്ട്.കേരളബാങ്ക് 14 ജില്ലകളില്‍ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകള്‍ 7,250 കോടിയാണ് സമാഹരിക്കേണ്ടത്. നിക്ഷേപങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള പരമാവധി പലിശ നല്‍കും.