18 May 2023 6:01 PM GMT
Summary
- ഇതാദ്യമായാണ് ഒരു ഡീലര്‍ ബ്രാന്‍ഡ് ഐക്കണ്‍ അവതരിപ്പിക്കുന്നത്
- ബ്രാന്‍ഡുമായുള്ള കപിലിന്റെ ബന്ധം കമ്പനി ഉപയോഗപ്പെടുത്തും
- മാര്‍ക്കറ്റില്‍ ആധിപത്യം സ്ഥാപിക്കുക ലക്ഷ്യം
ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവ് ഗുജറാത്തില്‍ തങ്ങളുടെ ബ്രാന്‍ഡ് ഐക്കണായിരിക്കുമെന്ന് സ്‌കോഡയുടെ ഇന്ത്യയിലെ പ്രമുഖ ഡീലറായ സ്റ്റെല്ലാര്‍ സ്‌കോഡ അറിയിച്ചു. ഐതിഹാസിക ലോകകപ്പ് വിജയത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഗുജറാത്ത് വിപണിയില്‍ ബ്രാന്‍ഡിന്റെ വളര്‍ച്ചക്ക് കപില്‍ ദേവിന്റെ സഹകരണം സഹായകമാകുമെന്നാണ് കണക്കുകൂട്ടല്‍.
കപിലിന്റെ സാന്നിധ്യത്തെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്നതെന്ന് കമ്പനി അറിയിച്ചു.
ഇതാദ്യമായാണ് ഒരു ഡീലര്‍ ബ്രാന്‍ഡ് ഐക്കണ്‍ അവതരിപ്പിക്കുന്നതെന്നും അതുവഴി ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് മേഖലയില്‍ ചരിത്രം സൃഷ്ടിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
ഗുജറാത്തിലെ അഹമ്മദാബാദ്, വഡോദര, സൂറത്ത്, ഭാവ്നഗര്‍, ബറൂച്ച്, മെഹ്സാന, ആനന്ദ് എന്നിവിടങ്ങളില്‍ സ്റ്റെല്ലാര്‍ സ്‌കോഡയ്ക്ക് ഔട്ട്ലെറ്റുകള്‍ ഉണ്ട്. കമ്പനിയുടെ ബ്രാന്‍ഡ് ഐക്കണായി കപില്‍ ദേവ് എത്തിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് സ്റ്റെല്ലാര്‍ ഗ്രൂപ്പിന്റെ സിഇഒ അഭിമന്യു ത്രിപാഠി പറഞ്ഞു.
അദ്ദേഹം ഒരു യഥാര്‍ത്ഥ ഐക്കണും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഒരു മാതൃകയുമാണ്.
ക്രിക്കറ്റിനേടുള്ള കപിലിന്റെ പാഷന്‍, പ്രതിബദ്ധത എന്നിവ എടുത്തു പറയേണ്ട ഗുണങ്ങളാണ്. അതുപോലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ ഗുണങ്ങള്‍ പ്രതിഫലിക്കുമെന്നാണ് സ്റ്റെല്ലാര്‍ സ്‌കോഡ കരുതുന്നത്.
ബ്രാന്‍ഡുമായുള്ള കപിലിന്റെ ബന്ധം ഉപഭോക്താക്കളുമായി ആഴത്തില്‍ ബന്ധപ്പെടാനും അതുവഴി ഗുജറാത്ത് വിപണിയില്‍ തങ്ങളുടെ വളര്‍ച്ചയെ നയിക്കാനും കമ്പനിയെ സഹായിക്കുമെന്ന് കമ്പനിക്ക് ഉറപ്പുണ്ടെന്ന് ത്രിപാഠി പറഞ്ഞു.
കമ്പനിയുമായുള്ള സഹകരണത്തില്‍ ത്രില്ലടിച്ചിരിക്കുകയാണെന്ന് കപില്‍ പറഞ്ഞു. സേവനം, പുതുമ, പ്രകടനം എന്നിവക്കെല്ലാം പേരുകേട്ട കമ്പനിയാണ് സ്‌കോഡ.
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറായ കുഷാക്ക്, സ്ലാവിയ തുടങ്ങിയവയെല്ലാം സ്‌കോഡയുടേതാണ്. അവര്‍ക്കൊപ്പം സഹകരിക്കുക എന്നത് അസാധാരണമായ ഉപഭോക്തൃ അനുഭവം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കപില്‍ പറഞ്ഞു.
'സ്റ്റെല്ലാര്‍ സ്‌കോഡയുമായി സഹകരിക്കുന്നതില്‍ സന്തുഷ്ടനാണ്. സ്‌കോഡ കാറുകള്‍ എപ്പോഴും എനിക്ക് പ്രിയപ്പെട്ടവയാണ്.ബ്രാന്‍ഡിന്റെ യാത്രയുടെ ഭാഗമാകുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. സ്റ്റെല്ലാര്‍ സ്‌കോഡ ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഗുജറാത്ത് വിപണിയില്‍ അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കമ്പനിയെ സഹായിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു' കപില്‍ദേവ് പറഞ്ഞു.
സഹകരണത്തിന്റെ ഭാഗമായി സ്റ്റെല്ലാര്‍ സ്‌കോഡയ്ക്കായി കപില്‍ ദേവ് ഒരു പുതിയ ബ്രാന്‍ഡ് കാമ്പെയ്നില്‍ അവതരിപ്പിക്കും. ഇത് ഉപഭോക്താക്കള്‍ക്ക് നൂതനവും വിശ്വസനീയവുമായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.
കപില്‍ ദേവിന്റെ വ്യക്തിത്വവും സ്റ്റെല്ലാര്‍ സ്‌കോഡ കാറുകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും കാമ്പെയ്നില്‍ പ്രദര്‍ശിപ്പിക്കും. അതുവഴി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കും.
ബ്രാന്‍ഡ് കാമ്പെയ്നിന് പുറമേ, കപില്‍ ദേവ് ഓണ്‍ലൈനിലും ഓഫ്ലൈനിലും വിവിധ ബ്രാന്‍ഡ് പ്രമോഷനുകളിലും ഇവന്റുകളിലും പങ്കെടുക്കും.
ഉപഭോക്താക്കളുമായി ഇടപഴകുന്നതിനും ഗുജറാത്തിലെ മാര്‍ക്കറ്റില്‍ ആധിപത്യം സ്ഥാപിക്കുന്നതിനും ജനപ്രീതി വര്‍ധിപ്പിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നു.
സ്‌കോഡ ബ്രാന്‍ഡ് തങ്ങളുടെ പുതിയ സംരംഭത്തിലൂടെ ഗുജറാത്തിലുടനീളമുള്ള ക്രിക്കറ്റ് പ്രതിഭകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് കമ്പനി അറിയിച്ചു. ഈ സഹകരണം ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഗണ്യമായ ഉത്തേജനം നല്‍കും.
കപില്‍ ദേവിന്റെ സഹകരണത്തോടെ, സ്റ്റെല്ലാര്‍ സ്‌കോഡ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറ് സംബന്ധിച്ച സന്ദേശം എല്ലാ ഉപഭോക്താക്കളിലും എത്തിക്കും.
സ്‌കോഡ കൊഡിയാക്, സ്ലാവിയ (ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ കാര്‍ - 5 സ്റ്റാര്‍ എന്‍സിഎപി റേറ്റിംഗ്) സ്‌കോഡ കുഷാക്ക്, സൂപ്പര്‍ബ്, സ്‌കോഡ ഒക്ടാവിയ എന്നിവയുള്‍പ്പെടെയുള്ള മോഡലുകളുടെ ശ്രേണിയെ സഹകരണം പ്രോത്സാഹിപ്പിക്കും.