image

25 July 2023 5:12 AM GMT

Business

അര്‍ദ്ധചാലക നിര്‍മ്മാണം ; അപേക്ഷ സര്‍ക്കാര്‍ പരിഗണനയിലെന്ന് വേദാന്ത

MyFin Desk

semiconductor manufacturing vedantaunder consideration by the govt
X

Summary

  • പുതിയവിവരങ്ങള്‍ ബിഎസ്ഇ ഫയലിംഗില്‍
  • അര്‍ദ്ധചാലകങ്ങളിലും ഇലക്ട്രോണിക് ഡിസ്പ്ലേകളിലും ഇന്ത്യയെ സ്വയം പര്യാപ്തമാക്കും
  • ഡിസ്പ്ലേ ഫാബുകള്‍ക്കായി പരിഷ്‌ക്കരിച്ച സ്‌കീമിന് കീഴില്‍ അപേക്ഷ ഫയല്‍ ചെയ്യും


പരിഷ്‌ക്കരിച്ച സ്‌കീമിന് കീഴിലുള്ള അര്‍ദ്ധചാലക ആപ്ലിക്കേഷന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഡിസ്പ്ലേ ഫാബുകള്‍ക്കായി പരിഷ്‌ക്കരിച്ച സ്‌കീമിന് കീഴില്‍ ഒരു പുതിയ അപേക്ഷ ഫയല്‍ ചെയ്യുന്നതുമായി മുന്നോട്ടുപോകുകയാണെന്നും വേദാന്ത അറിയിച്ചു. ഒരു ബിഎസ്ഇ ഫയലിംഗില്‍, വളര്‍ന്നുവരുന്ന ഇന്ത്യന്‍ വിപണിയില്‍ നിര്‍ണായക പ്രാധാന്യമുള്ള അര്‍ദ്ധചാലകങ്ങളും ഡിസ്‌പ്ലേ ഗ്ലാസ്/മൊഡ്യൂളുകളും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത കമ്പനി പ്രകടിപ്പിച്ചിട്ടുണ്ട്.

അര്‍ദ്ധചാലകങ്ങളിലും ഇലക്ട്രോണിക് ഡിസ്പ്ലേകളിലും ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പദ്ധതിയാണ് കമ്പനിക്കുള്ളത്. രാജ്യത്തെ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന കാഴ്ചപ്പാടില്‍ വേദാന്ത പ്രതിജ്ഞാബദ്ധമാണെന്നും അതില്‍ കമ്പനി പറയുന്നു.

ഡിസ്പ്ലേ ഫാബില്‍ ഒരു ബിസിനസ് അപ്ഡേറ്റ് വാഗ്ദാനം ചെയ്തുകൊണ്ട്, മോഡിഫൈഡ് ഡിസ്പ്ലേ സ്‌കീമിന് കീഴിലുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് വിന്‍ഡോ തുറന്നിട്ടുണ്ടെന്ന് വേദാന്ത അഭിപ്രായപ്പെട്ടു. ''ഞങ്ങള്‍ ഇപ്പോള്‍ പരിഷ്‌ക്കരിച്ച ഡിസ്പ്ലേ-സ്‌കീമിന് കീഴില്‍ ഒരു പുതിയ അപേക്ഷ ഫയല്‍ ചെയ്യുന്നതുമായി മുന്നോട്ട് പോകുകയാണ്,'' വേദാന്തയുടെ ഫയലിംഗില്‍ പറയുന്നു.

സെമികണ്ടക്റ്റര്‍ രംഗത്തെ അപേക്ഷ കൂടാതെ, വേദാന്ത അതിന്റെ എസ്പിവി വഴി 2022 ഫെബ്രുവരി 15 ന് ഇന്ത്യയില്‍ ഡിസ്‌പ്ലേ ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്‌കീമിന് കീഴിലുള്ള അംഗീകാരത്തിനായി സര്‍ക്കാരിന് ഒരു അപേക്ഷയും സമര്‍പ്പിച്ചിരുന്നു. 2022 ഒക്ടോബര്‍ 04-ന് ഇന്ത്യയില്‍ ഡിസ്പ്ലേ ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള പരിഷ്‌ക്കരിച്ച സ്‌കീം സര്‍ക്കാര്‍ പുറത്തിറക്കി.

''2022 ഫെബ്രുവരിയിലെ ഞങ്ങളുടെ പഴയ അപേക്ഷ അംഗീകരിച്ചിട്ടില്ലെന്നും പരിഷ്‌കരിച്ച ഡിസ്പ്ലേ സ്‌കീമിന് കീഴിലുള്ള ഒരു അപേക്ഷ ഫയല്‍ ചെയ്യാമെന്നും ഐഎസ്എം (ഇന്ത്യ അര്‍ദ്ധചാലക മിഷന്‍) അറിയിച്ചിട്ടുണ്ട്,'' അതനുസരിച്ച് പുതിയ അപേക്ഷയുമായി മുന്നോട്ട് പോകുകയാണെന്ന് കമ്പനി പറഞ്ഞു.

വേദാന്തയുമായുള്ള അര്‍ദ്ധചാലക സംയുക്ത സംരംഭത്തില്‍ നിന്ന് ഫോക്‌സ്‌കോണ്‍ പിന്മാറിയത് അടുത്തിടെയാണ്. അര്‍ദ്ധചാലകത്തിനും ഡിസ്‌പ്ലേ ഫാബ് പ്രോഗ്രാമിന് കീഴില്‍ ഇന്‍സെന്റീവിന് അപേക്ഷിക്കാനുള്ള പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി വരികയാണെന്ന് ഫോക്‌സ്‌കോണ്‍ പിന്നീട് പറഞ്ഞു. തുടര്‍ന്ന് ഇരു കമ്പനികളും സ്വന്തമായ നിലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാനാണ് തയ്യാറെടുക്കുന്നത്.