image

22 Feb 2023 4:30 PM IST

Business

വനിതാ ഗവേഷകര്‍ക്കായി റിസര്‍ച്ച് ഇനോവേഷന്‍ പരിപാടിയുമയി സ്റ്റാര്‍ട്ടപ്പ് മിഷന്‍

Kochi Bureau

kerala startup mission women startup support
X

Summary

  • അഞ്ച് ലക്ഷം രൂപ വരെ ധനസഹായം


കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ്മിഷനും കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന വനിതാ ഗവേഷകര്‍ക്കുള്ള റിസര്‍ച്ച് ഇനോവേഷന്‍ പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

ബയോടെക്‌നോളജി, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളില്‍ ഗവേഷണത്തില്‍ അടിസ്ഥിതമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്റ് നേടാനും അതിനോടൊപ്പം ഡീപ്-ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുവാനും ഇതിലൂടെ അവസരം ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 27 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനും bit.ly/RINFWS എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8921458985 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.