5 April 2023 2:37 PM IST
Summary
- 5ജി നെറ്റ്‌വര്‍ക്ക് വിപുലീകരണത്തില്‍ ജിയോക്ക് കരുത്താകും
- റിലയന്‍സ് ചെലവിടുക മൂലധന ചെലവുകള്‍ക്ക്
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും അതിന്‍റെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമും ചേര്‍ന്ന് $5 ബില്യണ്‍ വിദേശ കറന്‍സി വായ്പയായി സമാഹരിച്ചു,
ഇത് ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിന്‍ഡിക്കേറ്റഡ് വായ്പയാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞയാഴ്ചയാണ് 55 ബാങ്കുകളില്‍ നിന്നായി $3 ബില്യണ്‍ വായ്പ നേടിയത്. ഇതിനു പുറമേ 18 ബാങ്കുകളില്‍ നിന്നായി ജിയോ $2 ബില്യണ്‍ വായ്പ സമാഹരിച്ചു.
മാര്‍ച്ച് 31നാണ് $3 ബില്യണ്‍ന്‍റെ വായ്പാ നടപടികള്‍ പൂര്‍ത്തിയായത്. അധിക വായ്പയായ $2 ബില്യണ്‍ ഏപ്രില്‍ 3ന് ലഭ്യമായിയെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. റിലയന്‍സ് വായ്പാ തുക പ്രധാനമായും മൂലധന ചെലവുകള്‍ക്കായി ചെലവിടുക. രാജ്യവ്യാപകമായി 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതിനായാണ് ജിയോ വായ്പാ തുക വിനിയോഗിക്കുക.
$2 ബില്യണ്‍ന്‍റെ അധിക വായ്പ റിലയന്‍സിനും ജിയോക്കും ഇടയില്‍ തുല്യമായി വിഭജിക്കപ്പെടുമെന്നാണ് സൂചന. $3 ബില്യണ്‍ന്‍റെ പ്രൈമറി വായ്പയില്‍ ബാങ്ക് ഓഫ് അമേരിക്ക, എച്ച്എസ്ബിസി, എംയുഎഫ്ജി, സിറ്റി, എസ്എംബിസി, മിസുഹോ, ക്രെഡിറ്റ് അഗ്രികോള്‍ എന്നിങ്ങനെയുള്ള ആഗോള വമ്പന്‍മാരും രണ്ട് ഡസനോളം തായ് വാനീസ് ബാങ്കുകളും ഉള്‍പ്പെടുന്നു. $3 ബില്യണ്‍ വായ്പയുടെ സിന്‍ഡിക്കേറ്റില്‍ ഉള്‍പ്പെട്ട 55 വായ്പാദാതാക്കളില്‍ 15 പേര്‍ $2 ബില്യണ്‍ വായ്പയിലും പങ്കാളികളാണ്.