image

4 May 2023 10:45 AM GMT

More

പൊതു ആവശ്യങ്ങള്‍ക്കുള്ള ഭൂമി കൈമാറ്റത്തിന് മദ്ര വിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ്

Tvm Bureau

concession of stamp duty and registration fee
X

Summary

  • ജില്ലാ കളക്ടറുടെ ശുപാര്‍ശ പ്രകാരമായിക്കണം ഉത്തരവ് ഇറക്കേണ്ടത്


തിരുവനന്തപുരം: പൊതു പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ മുദ്ര വിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

ഭൂരഹിതരായ ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ദാനമായോ വിലയ്‌ക്കോ വാങ്ങി നല്‍കുന്ന ഭൂമിക്ക് ഇളവുണ്ടാകും. 10 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ്. ഇന്നു കൂടിയ മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. നികുതി ഇളവുകള്‍ നല്‍കിയുള്ള ഉത്തരവുകള്‍ നല്‍കാനുള്ള അധികാരം നികുതി വകുപ്പ് സെക്രട്ടറിയ്ക്ക് നല്‍കും. ജില്ലാ കളക്ടറുടെ ശുപാര്‍ശ പ്രകാരമായിക്കണം ഉത്തരവ് ഇറക്കേണ്ടത്.

ഭൂരഹിതരായ ബിപിഎല്‍ കാറ്റഗറിയില്‍ വരുന്ന കുടുംബങ്ങള്‍ക്കു വീട് വയ്ക്കുന്നതിനു കേരള സ്റ്റാമ്പ് ആക്ടില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന 'കുടുംബം' എന്ന നിര്‍വ്വചനത്തില്‍ വരുന്ന ബന്ധുക്കള്‍ ഒഴികെയുള്ള ആള്‍ക്കാര്‍ ദാനമായോ വിലയ്ക്ക് വാങ്ങിയോ കൊടുക്കുന്ന കുടുംബമൊന്നിന് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്‌ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് നല്‍കും.

കൂടാതെ, ദുരന്തങ്ങളില്‍പ്പെട്ട വ്യക്തികള്‍ ദുരന്തം നടന്ന് അഞ്ച് വര്‍ഷത്തിനകം സര്‍ക്കാര്‍ ധനസഹായത്താല്‍ ഭൂമി വാങ്ങുമ്പോഴും, ബന്ധുക്കള്‍ ഒഴികെയുള്ള മറ്റാരെങ്കിലും ഭൂമി ദാനമായോ വിലയ്ക്ക് വാങ്ങിയോ നല്‍കുമ്പോഴും പ്രസ്തുത പത്ത് സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസട്രേഷനാവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് ലഭിക്കും.

അനാഥരുടേയും അംഗവൈകല്യം സംഭവിച്ചവരുടെയും എയ്ഡ്‌സ് ബാധിതരുടെയും പുനരധിവാസത്തിനും ഇത്തരക്കാര്‍ക്ക് സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനും സൗജന്യ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ദാനമായി കൊടുക്കുന്ന രണ്ട് ഏക്കറില്‍ കവിയാത്ത ഭൂമിക്കും ആനുകൂല്യം ലഭിക്കും.