image

27 March 2023 6:45 AM GMT

Personal Finance

ഇനി 4 ദിവസം; പാന്‍കാര്‍ഡ് പ്രവര്‍ത്തിക്കില്ലേ? സ്റ്റാറ്റസ് അറിയാം

MyFin Desk

ഇനി 4 ദിവസം; പാന്‍കാര്‍ഡ് പ്രവര്‍ത്തിക്കില്ലേ? സ്റ്റാറ്റസ് അറിയാം
X

Summary

ഇത് പൂര്‍ണമായും ലിങ്ക് ആയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. eportal.incometax.gov.in- എന്ന വെബ്‌സൈറ്റില്‍ നിലവിലെ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും.


പാനും ആധാറും തമ്മില്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളുമൊക്കെ നമ്മളെ ഓര്‍മപ്പെടുത്താറുണ്ട്. പലരും ഓണ്‍ലൈനായി ഇക്കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാകാം. 2023 മാര്‍ച്ച് 31ന് മുമ്പ് ആധാറുമായി പാന്‍നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ അത് പ്രവര്‍ത്തന രഹിതമായിരിക്കുമെന്ന് മുന്നറിയിപ്പ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം ഇപ്പോള്‍ തന്നെ ഉറപ്പുവരുത്തിയില്ലെങ്കില്‍ ഉടന്‍ പണി കിട്ടും. പലരും മുമ്പെ വന്ന മുന്നറിയിപ്പിന് പിന്നാലെ ഓണ്‍ലൈനില്‍ സ്വയം തന്നെ ലിങ്ക് ചെയ്യാനുള്ള നടപടികള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ ഇത് പൂര്‍ണമായും ലിങ്ക് ആയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. eportal.incometax.gov.in- എന്ന വെബ്‌സൈറ്റില്‍ നിലവിലെ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും.

പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് പലതവണ സമയം നീട്ടി നല്‍കിയിട്ടുണ്ട്. 2022 മാര്‍ച്ച് 31 വരെ ഇതിനായി പ്രത്യേക ഫീസുകളൊന്നും ചുമത്തിയിരുന്നില്ല. 2022 ജൂണ്‍ 30ന് പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് വൈകിയതിന് 500 രൂപ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2022 ജൂണ്‍ 30നും 2023 മാര്‍ച്ച് 31 വരെ ഇതിനായി ആയിരം രൂപയാണ് ഫീസായി അടക്കേണ്ടത്. ഇക്കാലയളവില്‍ ഇത് ലിങ്ക് ചെയ്തില്ലെങ്കില്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 510 ദശലക്ഷം പാന്‍കാര്‍ഡുകളാണ് ആധാറുമായി ബന്ധിപ്പിച്ചത്. ഏകദേശം 630 ദശലക്ഷം പാന്‍കാര്‍ഡുകളാണ് രാജ്യത്തുള്ളത്. അതായത് 20% പേര്‍ ഇനിയും ലിങ്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്.

ലിങ്കിങ് ശരിയായോ?

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ വെറും നിമിഷങ്ങള്‍ മതി. അതുപോലെ ഇത് ശരിയാം വിധം ലിങ്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാനും നിമിഷങ്ങള്‍മ തി. ഇതിനായി ആദായ നികുതി ഇ-ഫയലിംഗ് വെബ്‌സൈറ്റിലെ ''ലിങ്ക് ആധാര്‍ സ്റ്റാറ്റസ്'' എന്ന ടാബ് ക്ലിക്ക് ചെയ്ത് നോക്കുക. https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയൊരു പേജ് തുറന്നു വരും. ഇതില്‍ പാന്‍കാര്‍ഡിന്റെയും ആധാറിന്റെയും വിവരങ്ങള്‍ നല്‍കണം. ഇതിന് ശേഷം 'വ്യൂ ലിങ്ക് ആധാര്‍ സ്റ്റാറ്റസ്'' എന്നതില്‍ ക്ലിക്ക് ചെയ്ത് നോക്കുക. സ്റ്റാറ്റസ് കാണാം.