7 July 2023 10:45 AM IST
Summary
- കൊച്ചിയിലെ സ്ഥിരം വെള്ളക്കെട്ട് ദുരിതത്തിലാകുന്ന സ്ഥലമാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും സൗത്ത് റെയില്‍വേ സ്റ്റേഷനും
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി നടപ്പിലാക്കുന്ന ബ്രേക്ക് ത്രൂ പദ്ധതിക്ക് 36 കോടി രൂപ ഭരാണുമതി. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ നാലാം ഘട്ട പ്രവര്‍ത്തനത്തില്‍ വെള്ളക്കെട്ട് പൂര്‍ണമായ തോതില്‍ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
സ്ഥിരമായി വെള്ളക്കെട്ടുള്ള പ്രദേശങ്ങളാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവ. കെഎസ്ആര്‍ടിസി പരിസരത്തെ വള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി മുല്ലശ്ശേരി കനാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ 25 ശതമാനം പണികള്‍ മാത്രമാണ് പൂര്‍ത്തിയായത്.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിലെ എഞ്ചിനീയര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഡിഎച്ച് റോഡിലൂടെയുള്ള കാനയാണ്. ഇതിന്റെ നിര്‍മ്മാണ ചെലവുകള്‍ക്കുള്ള ബില്ലിന് ധനമന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ട്.
സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ വേമ്പനാട്ട് കായല്‍ വരെ ജോസ് ജംക്ഷന്‍ കടന്നുള്ള കാനയ്ക്കായി 19.5 കോടി രൂപയും, ഹൈക്കോടതി ജംക്ഷനിലെ വെള്ളക്കെട്ട് മാറ്റാന്‍ 4.5 കോടി രൂപയുമാണ് അനുവദിച്ചത്. ഒപ്പം കെഎസ്‌ഐര്‍ടിസി ബസ് സ്റ്റാന്‍ഡിന് പിന്നിലെ കമ്മട്ടിപ്പാടത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 2.5കോടി, തേവര-പേരണ്ടൂര്‍ കനാല്‍ നവീകകരണത്തിന് 9.5 കോടി രൂപയും ജലസേചലവകുപ്പിന് അനുവദിച്ചിരുന്നു.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മുല്ലശ്ശേരി കനാല്‍ നവീകരണം അടക്കം 11.89 കോടി രൂപയുടെ ആറ് വര്‍ക്കുകളാണ് ജലസേചനവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. മേയറുടെ ആവശ്യപ്രകാരം 10 കോടി രൂപയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും നല്‍കിയത്.