image

11 May 2023 12:12 PM

Business

ഓപ്പണ്‍' തുറക്കുന്ന യൂനികോണ്‍ ലോകം

MyFin Desk

ഓപ്പണ്‍ തുറക്കുന്ന യൂനികോണ്‍ ലോകം
X

Summary

  • ഇതുവരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 90,000 സ്റ്റാര്‍ട്ട്അപ്പുകള്‍
  • ഇന്ത്യയിലെ നൂറാമത്തെ യൂനികോണ്‍ കമ്പനി
  • ഓപ്പണ്‍ ഇതുവരെ സമാഹരിച്ചത് 140 മില്യണ്‍ ഡോളറിന്റെ നിക്ഷേപം
  • സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമായി ബെംഗളൂരു


ഇന്ത്യയിലെ 100 സ്റ്റാര്‍ട്ടപ്പുകളില്‍ 23 എണ്ണം മാത്രമാണ് ഇപ്പോള്‍ ലാഭത്തിലുള്ളതെന്ന് ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ ട്രാക്‌സ്ന്‍ ടെക്‌നോളജീസ് മണി കണ്‍ട്രോളുമായി സഹകരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് സംരംഭങ്ങള്‍ തുടങ്ങുന്നതിനും അത് നന്നായി നടത്താനും കഴിവുള്ള ആളുകളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുകയാണെന്ന് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് നിരവധി പദ്ധതികളാണ് സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി നടപ്പാക്കുന്നത്. 2016 ജനുവരിയില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ ഇനിഷ്യേറ്റീവ് തുടങ്ങിയത് മുതല്‍ 90,000 സ്റ്റാര്‍ട്ട്അപ്പുകള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഐ.ടി മേഖലയില്‍ 13 ശതമാനം, ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ലൈഫ് സയന്‍സ് മേഖലയില്‍ 9 ശതമാനം, വിദ്യാഭ്യാസ മേഖലയില്‍ 7 ശതമാനം, പ്രൊഫഷണല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ മേഖലയില്‍ 5 ശതമാനം എന്നിങ്ങനെയാണ് സ്റ്റാര്‍ട്ട്അപ്പുകള്‍ ഉള്ളത്.

കേരളത്തിന്റെ സ്വന്തം 'ഓപ്പണ്‍'

ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള, ഓഹരി കമ്പോളത്തില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സ്റ്റാര്‍ട്ട്അപ്പ് കമ്പനികളാണ് യൂനികോണുകള്‍. കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു കമ്പനിയേയുള്ളൂ. അതാണ് ഓപണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ്. ഇന്ത്യയിലെ നൂറാമത്തെ യൂനികോണ്‍ കമ്പനി കൂടിയാണിത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് കഴിഞ്ഞവര്‍ഷമാണ് കേരളത്തില്‍ നിന്നുള്ള ആദ്യ യൂണികോണായി അരങ്ങേറ്റംകുറിച്ചത്. സീരീസ് ഡി നിക്ഷേപസമാഹരണ റൗണ്ടില്‍ മുംബൈ ആസ്ഥാനമായ ഐ.ഐ.എഫ്.എല്‍ ഫിനാന്‍സില്‍ നിന്നും 50 മില്യണ്‍ ഡോളര്‍ നേടിയാണ് ഓപ്പണ്‍ യൂനികോണ്‍ ക്ലബ്ബിലെത്തിയത്.


കേരള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിത്. സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് ഫിന്‍ടെക് ആക്‌സിലറേറ്ററും ഫിനിഷിംഗ് സ്‌കൂളും ആരംഭിച്ച് സംസ്ഥാനത്തിന് മടക്കിനല്‍കാന്‍ ഓപ്പണ്‍ ഒരുക്കമാണെന്ന് അറിയിച്ചിരിക്കുകയാണ്. സംസ്ഥാന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് മികവിന്റെ കേന്ദ്രത്തിനും ആക്‌സിലറേറ്റര്‍ പരിപാടിക്കുമായി അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 200 കോടി രൂപയിലധികം നിക്ഷേപിക്കാനാണ് ഓപണ്‍ കമ്പനിയുടെ ഉദ്ദേശ്യം.

ചെറുകിടഇടത്തരം സംരംഭങ്ങള്‍ക്കുള്ള നൂതന ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ 100 കോടി ഡോളറിന്റെ ആസ്തിയോടെയാണ് യൂണികോണ്‍ ക്ലബ്ബിലെത്തിയത്. 140 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഓപ്പണ്‍ ഇതുവരെ സമാഹരിച്ചത്.

നാലു കൂട്ടുകാര്‍

അനീഷ് അച്യുതന്‍, മേബല്‍ ചാക്കോ, ദീന ജേക്കബ്, അജീഷ് അച്യുതന്‍ എന്നിവര്‍ ചേര്‍ന്ന് 2017ല്‍ തുടക്കമിട്ട ഓപ്പണിന് നിലവില്‍ ഇന്ത്യയിലെ 12ലധികം പ്രമുഖ ബാങ്കുകളുമായി പങ്കാളിത്തമുണ്ട്. ചെറുകിടഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സര്‍മാര്‍ എന്നിവര്‍ക്കായി ഏഷ്യയില്‍ ആദ്യമായി ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം രൂപീകരിച്ചത് ഓപ്പണാണ്. കെ.എസ്.യു.എമ്മിന്റെ ഫണ്ട് ഓഫ് ഫണ്ട്‌സ് പ്രോഗ്രാമിന്റെ ഭാഗമായി രണ്ട് കോടി രൂപയുടെ നിക്ഷേപം തുടക്കത്തില്‍ ഓപ്പണിന് ലഭിച്ചിട്ടുണ്ട്.നൂതന സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും മേഖലയില്‍ സുസ്ഥിര നേട്ടം കൈവരിക്കുന്നതിലും ഓപ്പണ്‍ കരുത്തുതെളിയിച്ചു.ഓപ്പണിന്റെ നൂതന എംബഡഡ് ഫിനാന്‍സ് പ്ലാറ്റ്‌ഫോമായ സ്വിച്ച്, ചെറുകിട-ഇടത്തര ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ള ക്ലൗഡ് സാങ്കേതികവിദ്യയിലധിഷ്ഠിത പ്ലാറ്റ്‌ഫോമായ ബാങ്കിംഗ് സ്റ്റാക്ക് എന്നിവ വികസിപ്പിക്കുന്നതിന് നിക്ഷേപം ഉപയോഗപ്പെടുത്തും. ഒരു വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 500ല്‍ നിന്നും 1,000 ആയി വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഗോള വിപണി തേടി അടുത്തവര്‍ഷത്തിനുള്ളില്‍ 50 ലക്ഷത്തിലധികം ഉപഭോക്താക്കളിലേക്കെത്താനും നിക്ഷേപം സഹായകമാകും. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി ഇ-കൊമേഴ്‌സ് ബിസിനസുകള്‍ക്കുള്ള വരുമാനാധിഷ്ഠിത ഫിനാന്‍സിംഗ് ഉല്‍പ്പന്നമായ ഓപ്പണ്‍ ഫ്‌ളോ, ക്രെഡിറ്റ് ഓഫറിംഗിന് ഏര്‍ളി സെറ്റില്‍മെന്റിനുള്ള ഓപ്പണ്‍ സെറ്റില്‍, നിക്ഷേപം ലഭ്യമാക്കുന്ന ഓപ്പണ്‍ ക്യാപിറ്റല്‍ എന്നിവ പുറത്തിറക്കുന്നതിന് ഓപ്പണ്‍ തയ്യാറെടുക്കുകയാണ്.

ആഗോള തലത്തിലെ നൂതന ബാങ്കിംഗ് മേഖലയെ കേന്ദ്രീകരിച്ച് അതിവേഗം പ്രവര്‍ത്തിക്കുന്ന ഓപ്പണിലേക്ക് പ്രതിമാസം ഇരുപതിനായിരത്തിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. അമേരിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്ക് രാജ്യാന്തര വിപണി വിപുലീകരിക്കാന്‍ ഓപ്പണ്‍ ലക്ഷ്യമിടുന്നുണ്ട്.

8000 കോടി ഡോളര്‍

യൂണികോണ്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ ഇതുവരെ 8000 കോടി ഡോളറിന്റെ നിക്ഷേപത്തിലാണ് എത്തിനില്‍ക്കുന്നത്. ഏകദേശം 300 ബില്യണ്‍ ഡോളറിന്റെ മൊത്തം മൂല്യവും ഈ കമ്പനികള്‍ക്കുണ്ട്.

2021ലാണ് ഇന്ത്യയില്‍ യൂണികോണുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത്. 44 സ്റ്റാര്‍ട്ട്അപ്പുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം യൂണികോണുകളായി മാറിയത്. ആകെ 93 ബില്യണ്‍ ഡോളറിന്റെ മൂല്യം ഇവയ്ക്കുണ്ട്. 2022ലെ ആദ്യ നാല് മാസത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ 14 യൂണികോണുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 18.9 ബില്യണ്‍ ഡോളറാണ് ഇവയുടെ ആകെ മൂല്യം.

ഫിന്‍ട്രാക്കര്‍ റിപ്പോര്‍ട്ട്

ഫിന്‍ട്രാക്കറിന്റെ ഡാറ്റ അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാല് യൂനികോണുകള്‍ മാത്രമാണ് ലാഭകരമായത്. 24 യൂനികോണുകളില്‍ 15 എണ്ണവും നഷ്ടത്തിലാണെന്ന് അവരുടെ വാര്‍ഷിക സാമ്പത്തിക സ്‌റ്റേറ്റ്‌മെന്റുകള്‍ പറയുന്നു. 98 കോടി രൂപയുമായി എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ഫിസിക്‌സ് വാലയാണ് ലാഭത്തിന്റെ കാര്യത്തില്‍ മുന്നില്‍.

ഫിന്‍ടെക് പ്ലാറ്റ്‌ഫോം ഓക്‌സിസോ, ഇ-കൊമേഴ്‌സ് സാസ് കമ്പനിയായ കൊമേഴ്‌സ് ഐക്യു, അടുത്തിടെ ഐപിഒ പേപ്പറുകള്‍ ഫയല്‍ ചെയ്ത മാമാ എര്‍ത്ത് എന്നിവയും 2022 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം രേഖപ്പെടുത്തി. Amagi, Molbio, Shiprocket, Games24X7 എന്നിവ 2021 സാമ്പത്തിക വര്‍ഷം ലാഭകരമായിരുന്നു. ദലംേലൃസ, ങീഴഹശഃ തുടങ്ങിയ രണ്ട് കമ്പനികള്‍ തകര്‍ച്ചയുടെ അടുത്ത് എത്തിയപ്പോള്‍ ലെന്‍സ്‌കാര്‍ട്ട് നഷ്ടത്തിലേക്ക് വഴുതിവീണു.

2021ല്‍ 250ലധികം ലയനങ്ങളും ഏറ്റെടുക്കലുകളും നടന്നു. 2022ല്‍ അത്തരം 204 ഡീലുകള്‍ ഉണ്ടായി. 25ഓളം സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ വര്‍ഷം 200 മില്യണ്‍ ഡോളറിന്റെ ESOP ബൈബാക്ക് പ്രഖ്യാപിച്ചു. 2020ല്‍ ESOP ബൈബാക്കിന്റെ മൂല്യം 50 മില്യണ്‍ ഡോളറായിരുന്നു. 2021നെ അപേക്ഷിച്ച് 2022ലെ ഫണ്ട് വരവിന്റെ ഇടിവ്, സ്റ്റാര്‍ട്ടപ്പ് യൂനികോണുകള്‍, ESOP ബൈബാക്ക്, സ്റ്റാര്‍ട്ടപ്പ് IPO, വലിയ ഫണ്ടിംഗ് റൗണ്ടുകള്‍ എന്നിവയെ കുറിച്ച് മനസ്സിലാക്കാന്‍ Entrackr ഒരു താരതമ്യ ചാര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

2022ല്‍ നഗരത്തില്‍ നിന്നുള്ള 652 സ്റ്റാര്‍ട്ടപ്പുകള്‍ ഏകദേശം 13 ബില്യണ്‍ ഡോളര്‍ ധനസഹായം നേടിയതിനാല്‍ ബെംഗളൂരു വീണ്ടും സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമായി മാറി. കഴിഞ്ഞ വര്‍ഷത്തെ മൊത്തം ഫണ്ടിംഗിന്റെ 50% ആണ് ഇത്. 5.3 ബില്യണ്‍ ഡോളറിന്റെ 389 ഇടപാടുകളുമായി ഡല്‍ഹിഎന്‍.സി.ആര്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളാണ് അടുത്തത്. മുംബൈ, ചെന്നൈ, പൂനെ എന്നിവ ആദ്യ 5 പട്ടികയില്‍ ഇടം നേടി.

സെഗ്മെന്റ് അടിസ്ഥാനത്തില്‍ 230 സ്റ്റാര്‍ട്ടപ്പുകളില്‍ 4 ബില്യണ്‍ ഡോളറിലധികം സമാഹരിച്ച് ഫിന്‍ടെക് ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. ഇ-കൊമേഴ്‌സ്, സാസ്, ഹെല്‍ത്ത്‌ടെക്, എഡ്‌ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയാണ് പട്ടികയില്‍ അടുത്തത്.