image

18 May 2023 5:55 PM IST

Business

ഇന്ത്യക്കാര്‍ ഓണ്‍ലൈന്‍ വീഡിയോ കാണാന്‍ ചെലവഴിച്ചത് 6.1 ട്രില്യന്‍ മിനിറ്റുകള്‍

MyFin Desk

ഇന്ത്യക്കാര്‍ ഓണ്‍ലൈന്‍ വീഡിയോ കാണാന്‍ ചെലവഴിച്ചത് 6.1 ട്രില്യന്‍ മിനിറ്റുകള്‍
X

Summary

  • 15 മാസ കാലയളവില്‍ 6.1 ട്രില്യന്‍ മിനിറ്റുകളാണ് വീഡിയോ കാണാന്‍ ചെലവഴിച്ചത്
  • പ്രീമിയം വിഒഡി വിഭാഗത്തിലെ വ്യൂവര്‍ഷിപ്പിന്റെ 38 ശതമാനം വിഹിതം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കി
  • യുട്യൂബിലാണ് ഭൂരിഭാഗം പേരും ഓണ്‍ലൈന്‍ വീഡിയോ കണ്ടത്


ഓണ്‍ലൈന്‍ വീഡിയോ വീക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുച്ചാട്ടം. 2022 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെയുള്ള 15 മാസ കാലയളവില്‍ 6.1 ട്രില്യന്‍ മിനിറ്റുകളാണ് വീഡിയോ കാണാന്‍ ചെലവഴിച്ചത്.

മീഡിയ പാര്‍ട്‌ണേഴ്‌സ് ഏഷ്യയുടെ (എംപിഎ) കണക്ക്പ്രകാരമാണിത്.

ഇതില്‍ പ്രീമിയം വിഒഡി (വീഡിയോ ഓണ്‍ ഡിമാന്‍ഡ്) വിഭാഗത്തിന്റെ വിഹിതം 12 ശതമാനമാണ്. 2021-ല്‍ ഇത് 10 ശതമാനമായിരുന്നു.

യുട്യൂബിലാണ് ഭൂരിഭാഗം പേരും ഓണ്‍ലൈന്‍ വീഡിയോ കണ്ടത്. 88 ശതമാനം വരുമിത്.

പ്രീമിയം വിഒഡി വിഭാഗത്തിലെ വ്യൂവര്‍ഷിപ്പിന്റെ 38 ശതമാനം വിഹിതം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റേതാണ്. സ്‌പോര്‍ട്‌സ്, ഹിന്ദി, പ്രാദേശിക എന്റര്‍ടെയ്ന്‍മെന്റ് എന്നിവയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ കൂടുതല്‍ പേരും കണ്ടത്.

പ്രീമിയം വിഒഡി വിഭാഗത്തിലെ വ്യൂവര്‍ഷിപ്പിന്റെ 13 ശതമാനം വിഹിതം സീ-സോണി ഗ്രൂപ്പ് സ്വന്തമാക്കി.

പ്രീമിയം വിഒഡി വിഭാഗത്തില്‍ ഇന്ത്യന്‍ കണ്ടന്റ് കാണാനാണ് കൂടുതല്‍ പേരും താല്‍പര്യം പ്രകടിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു. കൊറിയന്‍ കണ്ടന്റ് വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ് ശതമാനമാണ് ഇപ്പോള്‍ അവരുടെ വിപണി വിഹിതം. പ്രീമിയം വിഒഡി വിഭാഗത്തിലെ വ്യൂവര്‍ഷിപ്പില്‍ മൊത്തം 10 ശതമാനം വിഹിതം പ്രൈം വീഡിയോയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.