30 April 2023 10:55 AM
Summary
- നിലവില്‍ വായ്പ വിതരണം ചെയ്യുന്നത് ഡിജിറ്റലായി മാത്രം
- ഡിജിറ്റല്‍ കളക്ഷന്‍ ആദ്യമായി 1000 കോടി രൂപ പിന്നിട്ടു
- 2023-24ല്‍ പ്രതീക്ഷിക്കുന്നത് 25-30 ശതമാനം കൂടുതൽ വായ്പാ വിതരണം
രാജ്യത്തെ മൂന്നാമത്തെ വലിയ മൈക്രോഫിനാൻസ് വായ്പാദാതാക്കളായ മുത്തൂറ്റ് മൈക്രോഫിൻ സെപ്റ്റംബറോടെ തങ്ങളുടെ കളക്ഷന്‍റെ 50 ശതമാനവും ഡിജിറ്റലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ കളക്ഷന്‍റെ 34 ശതമാനമാണ് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വരുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയുള്ള കളക്ഷന്‍ 1,000 കോടി രൂപ മറികടന്നു. കൃത്യമായി പറഞ്ഞാൽ 1,088 കോടി രൂപയുടെ കളക്ഷനാണ് ഡിജിറ്റലായി നടന്നത്. ഇത് മുൻ സാമ്പത്തിക വർഷം 168.30 കോടി രൂപ മാത്രമായിരുന്നു. അതിന്റെ പ്രതിമാസ കളക്ഷൻ ഇപ്പോൾ ശരാശരി 550 കോടി രൂപയാണ്. 547 ശതമാനം വളർച്ചയാണ് മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായത്.
ഇതിനകം തന്നെ കമ്പനി വായ്പ വിതരണം ചെയ്യുന്നത് ഡിജിറ്റലായി മാത്രമാണെന്നും കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്‍റെ ചീഫ് എക്സിക്യൂട്ടീവ് സദഫ് സയീദ് പറഞ്ഞു.ഈ സാമ്പത്തിക വർഷം 25-30 ശതമാനം കൂടുതൽ വായ്പകൾ വിതരണം ചെയ്യുമെന്നാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ അവസാനിച്ച സാമ്പത്തിക വർഷത്തിലെ 47 ശതമാനം വളർച്ചയുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ ആസ്തി ഏകദേശം 12,000 കോടി രൂപയായി,
9,209 കോടി രൂപയുടെ ലോൺ ബുക്കും 200 കോടി രൂപയുടെ അറ്റാദായവുമായാണ് കമ്പനി 2023 സാമ്പത്തിക വർഷം അവസാനിപ്പിച്ചു. ഈ വർഷം രാജസ്ഥാനില്‍ പ്രവർത്തനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.