image

9 Feb 2023 12:56 PM GMT

Business

എംആർഎഫിന്റെ അറ്റാദായത്തിൽ 17 ശതമാനം വർധന; ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

MyFin Bureau

mrf tyre net profit down
X

Summary

  • പ്രവർത്തന വരുമാനം 4,920.13 കോടി രൂപ
  • ഓഹരി ഒന്നിന് 3 രൂപ നിരക്കിൽ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം


ചെന്നൈ: ഡിസംബറിൽ അവസാനിച്ച പാദത്തിൽ, ടയർ നിർമാതാക്കളായ എംആർഎഫ് ലിമിറ്റഡിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 17 ശതമാനം വർധിച്ച് 174.83 കോടി രൂപയായി.മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 149.39 കോടി രൂപയായിരുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള കൺസോളിഡേറ്റഡ് വരുമാനം 4,920.13 കോടി രൂപയിൽ നിന്ന് 5,644.55 കോടി രൂപയായി.

മൊത്ത ചിലവ് വാർഷികാടിസ്ഥാനത്തിൽ 14.57 ശതമാനം വർധിച്ച് 4,787.33 കോടി രൂപയിൽ നിന്ന് 5,484.72 കോടി രൂപയായി. അസംസ്കൃത വസ്തുക്കളുടെ ചെലവ് വാർഷികാടിസ്ഥാനത്തിൽ 25 .01 ശതമാനം വർധിച്ച് 3,794.99 കോടി രൂപയായി. ജീവനക്കാർക്കുള്ള ചെലവ് വാർഷികാടിസ്ഥാനത്തിൽ 7.98 ശതമാനം ഉയർന്ന് 411.32 കോടി രൂപയായി.

നടപ്പു സാമ്പത്തിക വർഷത്തിൽ കമ്പനി ഓഹരി ഒന്നിന് 3 രൂപ നിരക്കിൽ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.