25 April 2023 7:15 AM
Summary
- തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് വന്ദേഭാരതിന്റെ ഉദ്ഘാടന കര്‍മ്മം മോദി നിര്‍വഹിച്ചത്
തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് വന്ദേഭാരതിന്റെ ഉദ്ഘാടന കര്‍മ്മം മോദി നിര്‍വഹിച്ചത്. റെയില്‍വേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ആരംഭം കുറിക്കുന്നത്.
അതേസമയം കേരളത്തിന്റെ റെയില്‍ വേ വികസനത്തിന് ഈ വര്‍ഷം 2033 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ് വ്യക്തമാക്കി.
കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതില്‍ നന്ദിയറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന് ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു. 35 വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയുള്ള വന്ദേഭാരതിന്റെ പരമാവധി വേഗം 180 കിലോമീറ്ററാണ്.
കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ്,
കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുറഹിമാന്‍, ആന്റണി രാജു, തിരുവനന്തപുരം എപി ശശി തരൂര്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗമായി.