image

14 Jan 2023 11:30 AM GMT

Kerala

മെട്രോ സ്ഥലമെടുപ്പ്: ഭൂവുടമകള്‍ക്ക് ആശ്വസിക്കാം, 20 കോടി വകയിരുത്തി

MyFin Bureau

മെട്രോ സ്ഥലമെടുപ്പ്: ഭൂവുടമകള്‍ക്ക് ആശ്വസിക്കാം, 20 കോടി വകയിരുത്തി
X

Summary

  • ഏറ്റെടുത്തിരിക്കുന്നവയില്‍ ഏറിയ ഭാഗവും കടകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്


കൊച്ചി മെട്രോ കാക്കനാട്ടേയ്ക്ക് നീട്ടുന്നതിന്റെ ഭാഗമായി സ്ഥലം നല്‍കിയ ഉടമകള്‍ക്ക് വില നല്‍കാന്‍ 20 കോടി രൂപ അനുവദിച്ചു സ്ഥാലമെടുപ്പുമായി ബന്ധപ്പെട്ട് കെഎംആര്‍എല്ലിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 102 കോടി രൂപയില്‍ നിന്നാണ് 20 കോടി നല്‍കാന്‍ തീരുമാനമായിരിക്കുന്നത്.

പൂണിത്തുറ, വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കല്‍ പണമില്ലാത്തതിനാല്‍ പ്രതിസന്ധിയിലായിരുന്നു. പണം ലഭിച്ചതിനാല്‍ റോഡ് വീതികൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കെഎംആര്‍എല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

വാഴക്കാല പഞ്ചായത്തില്‍ 102 സ്ഥാലമുടമകള്‍ക്കാണ് പണം നല്‍കാനുള്ളത്. എന്നാല്‍ നിലവില്‍ അനുലദിച്ചിരിക്കുന്ന തുക ഇതില്‍ പകുതി പേര്‍ക്ക് മാത്രമാണ് വീതിച്ച് നല്‍കാനാകുക. ഇവിടെമാത്രം മുഴുവന്‍ സ്ഥലത്തിന്റെ വില 69 കോടി രൂപ വരും. ഇത് ഉടന്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍. പാലാരിവട്ടം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള സീപോര്‍ട്ട്, എയര്‍പോര്‍ട്ട് ഡോറിലാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്.ഏറ്റെടുത്തിരിക്കുന്നവയില്‍ ഏറിയ ഭാഗവും കടകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുപ്പ് നടത്തിയത്. കാക്കനാട് റൂട്ടില്‍ ാെ10 കേന്ദ്രങ്ങളിലാണ് മെട്രോ സ്‌റ്റേഷനായി സ്ഥലം ഏറ്റെടുക്കുന്നത്. പാലാരിവട്ടം, ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍, കാക്കനാട്, സെസ്, ചിറ്റേത്തുകര, രാജഗിരി, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലാണ് പുതിയ സ്‌റ്റേഷനുകള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യവും ലഭ്യമായിരിക്കും.

കാക്കനാട്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലെ 2.51 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കെ.എം.ആര്‍.എല്ലിന് കൈമാറിയിട്ടുണ്ട്. ഇവിടെ ഭൂവുടമകള്‍ക്ക് 132 കോടി രൂപ നല്‍കിയിട്ടുണ്ട്.