1 May 2023 2:54 PM IST
Summary
- മേക്ക് മൈ ട്രിപ്പിലേക്ക് 600-ലധികം പുതിയ യാത്രാ പദ്ധതികൾ
- അന്താരാഷ്ട്ര അവധിക്കാല പാക്കേജുകൾ 49,500 രൂപ മുതൽ
ഇന്ത്യയിലെ അന്താരാഷ്‌ട്ര അവധിക്കാല പാക്കേജുകളെ ഓൺലൈനിൽ അവതരിപ്പിക്കുന്നതിനായി ടൂറിസം, ട്രാവൽ വ്യവസായത്തിലെ പ്രമുഖ ആഗോള കമ്പനിയായ യൂറോപ്അമുന്‍ഡോയുമായി പങ്കാളിത്തം ഉണ്ടാക്കിയതായി ഡിജിറ്റൽ ട്രാവൽ സ്ഥാപനമായ മേക്ക് മൈ ട്രിപ്പ് അറിയിച്ചു. ഈ പങ്കാളിത്തത്തോടെ, മേക്ക് മൈ ട്രിപ്പിന്‍റെ കാറ്റലോഗിലേക്ക് 600-ലധികം പുതിയ യാത്രാ പദ്ധതികൾ ചേർക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
നിലവില്‍ 5,000 ഹോളിഡേ പാക്കേജ് ഓപ്ഷനുകളാണ് മേക്ക് മൈ ട്രിപ്പില്‍ ലഭ്യമായിരുന്നത്. "പങ്കാളിത്തം ഞങ്ങളുടെ പോർട്ട്‌ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്തും. എല്ലാ യാത്രക്കാരുടെയും മുൻഗണനകൾ നിറവേറ്റുന്നതിനും പുതിയ കോമ്പിനേഷനുകളിൽ ആഗോള ഡെസ്റ്റിനേഷനുകളെ അവതരിപ്പിക്കാനുമുള്ള ഞങ്ങളുടെ കഴിവിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു," മേക്ക് മൈട്രിപ്പ് ബിസിനസ് ഹെഡ്, ഹോളിഡേയ്സ് & എക്സ്പീരിയൻസ്, ജസ്മീത് സിംഗ് പറഞ്ഞു.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി യൂറോപ്പ്, സ്കാൻഡിനേവിയ, ബാൽക്കൺ, സൗദി അറേബ്യ, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്‍പ്പടെയുള്ള അവധിക്കാല പാക്കേജുകൾ 49,500 രൂപ മുതൽ (ഫ്ലൈറ്റുകൾ ഒഴികെ) ലഭ്യമാണെന്നും ഇരു കമ്പനികളുടെയും സംയുക്ത പ്രസ്താവനയിൽ പറയുന്നു.