image

24 Jun 2023 11:15 AM

Business

ലുലു ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്നു തുടക്കം

Kochi Bureau

ലുലു ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്നു തുടക്കം
X

Summary

  • പത്ത് ഭാഗ്യശാലികള്‍ക്ക് എംഐഎ ബൈ തനിഷ്‌കിന്റെ സ്വര്‍ണ്ണ നാണയങ്ങളും ലഭിക്കും.


ഏവരും കാത്തിരിക്കുന്ന ലുലു മാള്‍ ആനുവല്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് തിരിതെളിയും. കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കമായ ലുലു ഷോപ്പിംഗ് ഫെസ്റ്റിവലില്‍ (എല്‍എസ്എഫ്) ബമ്പര്‍ സമ്മാനങ്ങളും മറ്റു ഓഫറുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇന്ന് മുതല്‍ ജൂലൈ 25 വരെ നീളുന്ന 30 ദിവസത്തെ ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഭാഗ്യനറുക്കെടുപ്പ്.

കൊച്ചി ലുലു മാളില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് 2500 രൂപയ്ക്ക് ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അത്യുഗ്രന്‍ സമ്മാനങ്ങളാണ്.

ഒരു ഭാഗ്യശാലിക്ക് ഏഴ് വര്‍ഷത്തെ വാറന്റിയോടെ റെനോ ക്വിഡ് ക്ലൈമ്പര്‍ കാറും രണ്ട് ഭാഗ്യശാലികള്‍ക്ക് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകളും രണ്ട് ഭാഗ്യശാലികള്‍ക്ക് ടിവിഎസ് അപ്പാച്ചെ സ്വന്തമാക്കാനുള്ള അവസരവും പത്ത് ഭാഗ്യശാലികള്‍ക്ക് എംഐഎ ബൈ തനിഷ്‌ക് സ്വര്‍ണ്ണ നാണയങ്ങളും ലഭിക്കും. നറുക്കെടുപ്പിന് യോഗ്യത നേടുന്നതിന് ഉപഭോക്താവ് ലുലു മാളിന്റെ ലോയല്‍റ്റി പ്രോഗ്രാമായ 'ലുലു ഹാപ്പിനസ്' അംഗമായിരിക്കണം.