image

26 Jun 2023 10:45 AM GMT

Kerala

പോകാം വയനാട്ടിലെ സ്പ്ലാഷ് മഴ മഹോത്സവം കാണാന്‍

Kochi Bureau

splash rain festival in wayanad
X

Summary

  • ഡിടിപിസി വയനാട് മഡ് ഫെസ്റ്റ് ജൂലൈ അഞ്ചിന് തുടങ്ങും


കാര്യമായ മഴ ലഭ്യത ഇല്ലെങ്കിലും ഉള്ള മഴ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് കേരളത്തിന്റെ വിനോദ സഞ്ചാര മേഖല നോക്കിക്കാണുന്നത്.

മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഡിടിപിസിയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ സ്പ്ലാഷ് മഴ മഹോത്സവം നടത്താനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വയനാട് മഡ് ഫെസ്റ്റ് 2023 സംഘടിപ്പിക്കും. ജൂലൈ അഞ്ച് മുതല്‍ 13 വരെയാണ് പരിപാടി സംഘടിപ്പിക്കുക.

സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മഡ്ഡി ബൂട്ട്‌സ്വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പരിപാടി നടത്തുന്നത്. ജൂലൈ അഞ്ച് മുതല്‍ 13 വരെ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിലായി മഡ് ഫെസ്റ്റ് നടക്കും. ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുഡ്‌ബോള്‍ (താലൂക്ക്/ സംസ്ഥാന തലാടിസ്ഥാനത്തില്‍), മഡ് വടംവലി (ജില്ല), കയാക്കിംഗ് (സംസ്ഥാനതലം), അമ്പൈയ്ത്ത്, മണ്‍സൂണ്‍ ട്രക്കിംഗ് എന്നിവയും ഉണ്ടാകും.

ജൂലൈ അഞ്ചിന് മാനന്തവാടി താലൂക്ക് തല മഡ് ഫുഡ്‌ബോള്‍ മത്സരം വളളിയൂര്‍ക്കാവിലാണ് നടക്കുക. ജൂലൈ ആറിന് ബത്തേരി താലൂക്ക് തല മഡ് ഫുഡ്‌ബോള്‍ മത്സരം പൂളവയല്‍ സപ്ത റിസോര്‍ട്ട് പരിസരത്തും, ജൂലൈ ഏഴിന് കല്‍പ്പറ്റ താലൂക്ക് തല മത്സരം കാക്കവയല്‍ നഴ്‌സറി പരിസരത്തും നടക്കും. ഓരോ താലൂക്കിലേയും വിജയികള്‍ക്ക് 5000, 3000 രൂപ വീതം ക്യാഷ് അവാര്‍ഡും സംസ്ഥാനതല മത്സരങ്ങളിലേക്കുളള യോഗ്യതയും ലഭിക്കും. എട്ടിന് കാക്കവയലില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ വയനാട് ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും.

വിജയികള്‍ക്ക് 20,000, 10,000 വീതംക്യാഷ് അവാര്‍ഡുകള്‍ നല്‍കും. കൂടാതെ മഡ് വടംവലി (ഓപ്പണ്‍ കാറ്റഗറി) മത്സരവും ഇതേ വേദിയില്‍ നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിന് സമീപത്തുളള ഡിടിപിസിയുടെ ഓഫീസില്‍ ജൂലൈ രണ്ടിനകം രജിസ്റ്റര്‍ ചെയ്യണം. 9446072134, 9947042559, 9847884242 എന്നീ നമ്പറുകലില്‍ ബന്ധപ്പെടാവുന്നതാണ്‌.

ജൂലൈ 13 ന് തരിയോട് കര്‍ളാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ് തുഴയല്‍ മത്സരം (ഡബിള്‍) നടക്കും. വിജയികള്‍ക്ക് 10,000, 5000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. താല്‍പര്യമുളള ടീമുകള്‍ കര്‍ളാട് തടാക ഓഫീസില്‍ ജൂലൈ 10 നകം രജിസ്റ്റര്‍ ചെയ്യണം. ജൂലൈ എട്ടിന്് കാക്കവയലില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, ടൂറിസംരംഗത്തെ വിവിധ സംഘടകള്‍ എന്നിവര്‍ക്കായി മഡ് ഫുഡ്‌ബോള്‍ മത്സരം നടക്കും. സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ എത്തിച്ചേരുന്ന ദേശീയ അന്തര്‍ദേശീയടൂറിസം-ട്രാവല്‍ പ്രതിനിധികള്‍ക്കായി ജൂലൈ 12 ന് ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം മണ്‍സൂണ്‍ ട്രക്കിംഗ്, ജൂലൈ10, 11 തിയതികളില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രദര്‍ശന ആര്‍ച്ചറി, മഡ് ഫുഡ്‌ബോള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.