10 Jun 2023 4:30 PM IST
Summary
- ആറാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികളും കൊച്ചി മെട്രോ സംഘടിപ്പിക്കുന്നുണ്ട്.
ഈ മാസം 17 ന് ആറാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ് കൊച്ചിക്കാരുടെ സ്വന്തം മെട്രോ റെയില്‍. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2023 എന്ന പേരില്‍ ആറാംവാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ഇന്ന് മുതല്‍ എല്ലാ സ്റ്റേഷനുകളിലും വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
ജൂണ്‍ 17ന് ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകും. അന്നേദിവസം ഏത് സ്റ്റേഷനിലേക്കും ഒറ്റത്തവണ 20 രൂപ നിരക്കില്‍ യാത്ര ചെയ്യാം. 10 രൂപയായിരിക്കും മിനിമം ടിക്കറ്റ് നിരക്ക്.
അതേസമയം കൊച്ചി മെട്രോയും താരസംഘടനയായ അമ്മയും ചേര്‍ന്നൊരുക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം തുടരുകയാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 25000, 15000, 10000 രൂപവീതം സമ്മാനം ലഭിക്കും. മാളെ മുതല്‍ മുതല്‍ 17 വരെ ആലുവ, കളമശേരി, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേകോട്ട എന്നീ സ്റ്റേഷനുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രദര്‍ശന--വില്‍പ്പന മേളകള്‍ ഉണ്ടായിരിക്കും.