27 Sept 2023 12:00 PM
Summary
- ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് സംഘടിപ്പിക്കുന്ന ഫിനാന്‍ഷ്യല്‍ സമ്മേളനം വ്യാഴാഴ്ച കൊച്ചിയിലെ ഹോട്ടല്‍ റിനൈയില്‍ നടക്കും. സമ്മേളന പരമ്പരയില്‍ ആദ്യത്തേതാണ് കൊച്ചിയില്‍ നടക്കുക. ഇന്ത്യയുടെ ദശകം എന്നതാണ് സമ്മേളനത്തിന്റെ വിഷയം. പ്രമുഖ വ്യവസായിയും ഗ്രൂപ്പ് മീരാന്‍ ചെയര്‍മാനുമായ നവാസ് മീരാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കെഎല്‍എം ആക്‌സിവ ചെയര്‍മാന്‍ ടിപി ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കും.
എല്ലാവര്‍ക്കും ധനകാര്യ സേവനങ്ങള്‍-അവസരങ്ങള്‍ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്, മോട്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സൂരജ് നായര്‍, കെഎംഎ പ്രസിഡന്റ് നിര്‍മല ലില്ലി എന്നിവര്‍ പങ്കെടുക്കും. കെഎംഎ മുന്‍ പ്രസിഡന്റും പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധനുമായ എസ് ആര്‍. നായര്‍ ചര്‍ച്ചയെ നയിക്കും. കെഎല്‍എം.ആക്‌സിവ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം, സിഇഒ മനോജ് രവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.