10 March 2023 10:30 AM GMT
Summary
- രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ 50 പാലങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിച്ചുവെന്നത് നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ തീരദേശ ഹൈവേ വികസനത്തിന് ധനസഹായവുമായി കിഫ്ബി. മുനമ്പം-അഴീക്കോട് പാലത്തിന്റെ അനുബന്ധ ചെലവുകള്‍ക്കുള്‍പ്പെടെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. 2025 ല്‍ പാലം തുറക്കുമെന്ന് നിര്‍മ്മാണോദ്ഘാടനത്തില്‍ മന്ത്രി റിയാസ് വ്യക്തമാക്കി.
5 വര്‍ഷം കൊണ്ട് 100 പാലം നിര്‍മിക്കുമെന്നാണ് രണ്ടാം പിണറായി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ 50 തികക്കാന്‍ സാധിച്ചുവെന്നത് നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം-തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് മുനമ്പം പാലം. ഏതാണ്ട് 869 മീറ്ററോളം നീളമുണ്ട് പാലത്തിന്. 143 കോടി രൂപയോളമാണ് ഇതിന്റെ നിര്‍മ്മാണ ചെലവ് കണക്കാക്കുന്നത്. കൊച്ചിനഗരവുമായി ഏറ്റവും കൂടുതല്‍ അടുപ്പമുള്ള പ്രദേശമാണ് അഴീക്കോട്. ദിവസേന നൂറുകണക്കിനാളുകള്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമായി പോയിവരുന്നുണ്ട്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 1123.35 മീറ്റര്‍ നീളത്തില്‍ ഒരുങ്ങുന്ന പാലത്തിന് 15.70 മീറ്റര്‍ വീതിയുണ്ടാകും. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളിലൊന്നായ ഇതിന്റെ ഇരുവശത്തും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും അതിനോടു ചേര്‍ന്ന് 1.80 മീറ്റര്‍ വീതിയില്‍ സൈക്കിള്‍ ട്രാക്കും ഒരുക്കും. അലങ്കാരദീപങ്ങളുമുണ്ടാകും. പാലം യാഥാര്‍ത്ഥ്യമായാല്‍ വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ക്കാടാകും.