image

8 Jan 2023 9:57 AM GMT

Business

മോണറ്റ് പവറിൽ 1500 കോടി രൂപ നിക്ഷേപവുമായി ജെഎസ്പിഎൽ

MyFin Bureau

മോണറ്റ് പവറിൽ 1500 കോടി രൂപ നിക്ഷേപവുമായി ജെഎസ്പിഎൽ
X

Summary

  • 2022 ഡിസംബറിൽ, കടബാധ്യതയുള്ള മോണറ്റ് പവർ 410 കോടി രൂപയ്ക്ക് പാപ്പരത്ത വഴിയിലൂടെയാണ് ജെ എസ് പി എൽ സ്വന്തമാക്കിയത്.
  • ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ഭാഗമായ ജെഎസ്പിഎല്ലിന് സ്റ്റീൽ, പവർ, മൈനിംഗ് മേഖലകളിൽ ആഗോളതലത്തിൽ 90,000 കോടി രൂപയുടെ നിക്ഷേപമുണ്ട്.


ഡെൽഹി: അടുത്തിടെ ഏറ്റെടുത്ത മോണറ്റ് പവർ പ്രവർത്തനക്ഷമമാക്കാൻ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ് (ജെഎസ്പിഎൽ) 1500 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് അതിന്റെ മാനേജിംഗ് ഡയറക്ടർ ബിംലേന്ദ്ര ഝാ പറഞ്ഞു.

അടുത്ത 12 മുതൽ 18 മാസങ്ങൾക്കുള്ളിൽ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

2022 ഡിസംബറിൽ, കടബാധ്യതയുള്ള മോണറ്റ് പവർ 410 കോടി രൂപയ്ക്ക് പാപ്പരത്ത വഴിയിലൂടെയാണ് ജെ എസ് പി എൽ സ്വന്തമാക്കിയത്.

മോണറ്റിന്റെ നിർമ്മാണത്തിലിരിക്കുന്ന 1,050 മെഗാവാട്ട് (MW) കൽക്കരി അധിഷ്ഠിത വൈദ്യുത പദ്ധതി ഒഡീഷയിലെ അംഗുലിലുള്ള ജെ എസ് പി എൽ സ്റ്റീൽ പ്ലാന്റിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

പ്ലാന്റ് പ്രവർത്തനക്ഷമമാക്കാൻ ഞങ്ങൾ 1,500 കോടി രൂപ വരെ പുതിയ നിക്ഷേപം നടത്തും. തുക അടുത്ത 12-18 മാസത്തിനുള്ളിൽ നിക്ഷേപിക്കുമെന്ന് ഝാ പറഞ്ഞു.

പദ്ധതി പൂർത്തിയാകുമ്പോൾ, അംഗുലിലെ ജെ എസ് പി എൽ സ്റ്റീൽ പ്ലാന്റിന്റെ വിപുലീകരണതിനാവശ്യമായ വൈദ്യുതി അതിൽ നിന്നു ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതുപോലെ, മോണറ്റ് പവറിന് ആവശ്യമായ കൽക്കരി ജെ എസ് പി എൽ നൽകും

കഴിഞ്ഞ വർഷം, ഇ-ലേല പ്രക്രിയയിൽ അംഗുലിന് സമീപം ഏകദേശം 347 ദശലക്ഷം ടൺ കരുതൽ ശേഖരവുമായി രണ്ട് കൽക്കരി ബ്ലോക്കുകളും ജെ എസ് പി എൽ നേടിയിരുന്നു.

ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ഭാഗമായ ജെഎസ്പിഎല്ലിന് സ്റ്റീൽ, പവർ, മൈനിംഗ് മേഖലകളിൽ ആഗോളതലത്തിൽ 90,000 കോടി രൂപയുടെ നിക്ഷേപമുണ്ട്.