image

27 Jun 2023 1:45 PM IST

Business

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് തൊഴില്‍ പദ്ധതിയുമായി കേരള നോളജ് മിഷന്‍

Kochi Bureau

kerala knowledge mission with employment scheme for transgender category
X

Summary

  • പ്രൈഡ് എന്ന പേരിലായിരിക്കും പദ്ധതി അറിയപ്പെടുക


ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനായി കേരള നോളജ് ഇക്കോണമി മിഷന്‍ പ്രൈഡ് എന്ന പേരില്‍ നടപ്പാക്കുന്ന പ്രത്യേക തൊഴില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ ആര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. രാവിലെ 11.30ന് തൈക്കാട് KSIHFW ട്രെയിനിംഗ് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യാതിഥിയാകും.

വൈജ്ഞാനിക തൊഴില്‍ മേഖലയില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നോളജ് ഇക്കോണമി മിഷന്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയാണു പ്രൈഡ്. വൈജ്ഞാനിക തൊഴിലില്‍ തത്പരരായ, പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി 45 ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനത്തിലൂടെ തൊഴിലിലേക്കെത്തിക്കകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. നൈപുണീ പരിശീലനം, കരിയര്‍ കൗണ്‍സിലിംഗ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ്, റോബോട്ടിക് ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെടുന്നതാണു മിഷന്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍.

നോളജ് മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിഡബ്ല്യുഎംഎസ് വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 382 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയാണ് ആദ്യ ഘട്ടത്തില്‍ തൊഴിലിലേക്ക് എത്തിക്കുക. സാമൂഹ്യ നീതിവകുപ്പിന്റെ ഗുണഭോക്താക്കളായ 1628 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെക്കൂടി അടുത്ത ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കും താല്‍പ്പര്യത്തിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴിലവസരം ലഭ്യമാക്കുകയാണ് നോളജ് ഇക്കോണമി മിഷന്‍ ചെയ്യുന്നത്.