1 March 2023 10:45 AM IST
Summary
- മാര്‍ച്ച് ഒന്നിന് രാവിലെ 9 മണി മുതല്‍ 2.30 വരെ വടകര ടൗണ്‍ഹാളില്‍ വെച്ചാണ് മേള നടക്കുന്നത്
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്, വടകര നഗരസഭ, കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ പേരാമ്പ്ര എന്നിവയുടെ സഹകരണത്തോടെ, പൊതു വിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നും വി എച്ച് സി വിജയിച്ചവരോ തുടര്‍പഠനം നടത്തിയവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കുന്നു.
മാര്‍ച്ച് ഒന്നിന് രാവിലെ 9 മണി മുതല്‍ 2.30 വരെ വടകര ടൗണ്‍ഹാളില്‍ വെച്ചാണ് മേള നടക്കുന്നത്. കെ മുരളീധരന്‍ എം.പി മേള ഉദ്ഘാടനം ചെയ്യും.
അഗ്രികള്‍ച്ചര്‍, ഇന്‍ഡസ്ട്രി, ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ സെയില്‍സ്, വെറ്റിനറി ഫാര്‍മസ്യൂട്ടിക്കല്‍സ്, വിദ്യാഭ്യാസം, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റല്‍, ഓട്ടോമൊബൈല്‍, അഡ്വര്‍ടൈസിംഗ്, ടെക്‌സ്‌റ്റൈല്‍സ്, നഴ്‌സിംഗ്, ലാബ് ടെക്‌നീഷ്യന്‍, ഫുഡ് , മാനേജ്‌മെന്റ്, ഫിഷറീസ് കൗണ്‍സിലിംഗ് തുടങ്ങിയ മേഖലകളില്‍ രണ്ടായിരത്തില്‍ പരം തൊഴില്‍ അവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മേളയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് അഭിരുചി പരീക്ഷ, കരിയര്‍ കൗണ്‍സിലിംഗ് തുടങ്ങിയവക്കായുള്ള സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. സ്‌പോട് രജിസ്ട്രേഷന്‍ സൗകര്യത്തോടൊപ്പം ടൊപ്പം www.vhsejobfair.com എന്ന വെബ്‌സൈറ്റിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേളയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847154204,9995174948