30 Jun 2023 5:00 PM IST
Summary
- രണ്ട് ഗ്രാം മുതലുള്ള എല്ലാ ആഭരണങ്ങളിലും എച്ച്‌യുഐഡി നിര്‍ബന്ധമാണ്
സ്വര്‍ണ വ്യാപാര മേഖലയിലെ ഇടപാടുകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ രാജ്യത്ത് എച്ച്‌യുഐഡി മിര്‍ബധമാകും. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഏതാണ്ട് 7000 ത്തോളം സ്ഥാപനങ്ങള്‍ എച്ച് യുഐഡി നടപ്പാക്കി കഴിഞ്ഞതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസ്സിയേഷന്‍സ് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുള്‍ നാസര്‍ വ്യക്തമാക്കി. കേരളത്തില്‍ 12000 ലധികം സ്ഥാപനങ്ങളാണ് സ്വര്‍ണ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കിയില്‍ ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടുക്കിയിലൊഴികെ എല്ലാ ജില്ലകളിലും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാണ്. 101 ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 1.01 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണത്തിന്റെ മൂന്നിലൊന്ന് വിറ്റഴിക്കപ്പെടുന്നത് കേരളത്തിലാണ്. പ്രതിവര്‍ഷം 200-250 ടണ്‍ സ്വര്‍ണമാണ് സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നത്.
രണ്ട് ഗ്രാം മുതല്‍ എല്ലാ ആഭരണങ്ങളിലുമാണ് എച്ച്‌യുഐഡി നിര്‍ബന്ധമാണ്. മുദ്ര പതിപ്പിക്കാത്ത ആഭരണങ്ങള്‍ നാളെ മുതല്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹമായിരിക്കും. പരിശോധനയില്‍ ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിക്കാത്ത ആഭരണങ്ങള്‍ കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്താനും ലൈസന്‍സ് റദ്ദാക്കാനടക്കമുള്ള അധികാരവുമുണ്ട്.
കേരളത്തിലെ ഒട്ടുമിക്ക ജ്വല്ലറികളും ഹാള്‍മാര്‍ക്ക് ലൈസന്‍സ് എടുത്തിട്ടുണ്ട്. എന്നാല്‍ ഒറ്റ ആഭരണങ്ങള്‍ക്ക് എച്ച്‌യുഐഡി മുദ്ര പതിച്ചു നല്‍കുന്നില്ലെന്നും ആഭരണ പരിശുദ്ധിയില്‍ കുറവ് വന്നാല്‍ അതിന്റെ ഉത്തരവാദികള്‍ വ്യാപാരികളല്ല. നിര്‍മ്മാതാക്കളും, ഹാള്‍മാര്‍ക്കിംഗ് സെന്ററുകളുമാണ് ഉത്തരവാദികള്‍. അവരുടെപങ്ക് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും നിയമത്തില്‍ ഒട്ടേറെ പോരായ്മകളുണ്ട് അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അഡ്വ എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.