image

8 Jan 2023 9:42 AM GMT

Business

ബാങ്കുകൾക്ക് 4,059 കോടി രൂപ കുടിശ്ശിക വരുത്തി ജയപ്രകാശ് അസോസിയേറ്റ്സ്

PTI

ബാങ്കുകൾക്ക് 4,059 കോടി രൂപ കുടിശ്ശിക വരുത്തി ജയപ്രകാശ് അസോസിയേറ്റ്സ്
X

Summary

  • ഇതിൽ 1,713 കോടി രൂപ മുതലും 2,346 കോടി രൂപ പലിശയും ഉൾപ്പെടുമെന്ന് കമ്പനി ഒരു ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
  • 2022 സെപ്റ്റംബർ 15 വരെ മൊത്തം 6,893.15 കോടി രൂപ കുടിശ്ശിക വന്നതായി അവകാശപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്‌ബി‌ഐ കഴിഞ്ഞ സെപ്റ്റംബറിൽ ജെ‌എ‌എല്ലിനെതിരെ എൻ‌സി‌എൽ‌ടി ക്ക് പരാതി നൽകിയിരുന്നു.


ന്യൂഡൽഹി: ജെയ്‌പീ ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡ് (ജെഎഎൽ) മുതലും പലിശയും അടങ്ങുന്ന 4,059 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ വീഴ്ച്ച വരുത്തി.

ഇതിൽ 1,713 കോടി രൂപ മുതലും 2,346 കോടി രൂപ പലിശയും ഉൾപ്പെടുമെന്ന് കമ്പനി ഒരു ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. .

വിവിധ ബാങ്കുകളുമായി ബന്ധപ്പെട്ട വായ്പകളും ഫണ്ട് അധിഷ്ഠിത പ്രവർത്തന മൂലധനം, ടേം ലോണുകൾ, എഫ്സിസിബി (വിദേശ കറൻസി കൺവെർട്ടബിൾ ബോണ്ടുകൾ) എന്നിവയെല്ലാം ചേരുന്നതാണിത്.

2018 സെപ്റ്റംബറിൽ, ഐസിഐസിഐ ബാങ്ക് ജെഎഎല്ലിനെതിരെ പാപ്പരത്വ ഹർജി ഫയൽ ചെയ്തുവെങ്കിലും വിഷയം ഇപ്പോഴും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) അലഹബാദ് ബെഞ്ചിന്റെ പരിഗണനയിലാണ്.

2022 സെപ്റ്റംബർ 15 വരെ മൊത്തം 6,893.15 കോടി രൂപ കുടിശ്ശിക വന്നതായി അവകാശപ്പെട്ട് രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്‌ബി‌ഐ കഴിഞ്ഞ സെപ്റ്റംബറിൽ ജെ‌എ‌എല്ലിനെതിരെ എൻ‌സി‌എൽ‌ടി ക്ക് പരാതി നൽകിയിരുന്നു.

കഴിഞ്ഞ മാസം,ജെ‌എ‌എല്ലും അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങളും അവയുടെ ശേഷിക്കുന്ന സിമന്റ് ആസ്തികൾ ഡാൽമിയ ഭാരത് ലിമിറ്റഡിന് 5,666 കോടി രൂപക്ക് വിൽക്കുമെന്നും കടം കുറയ്ക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി ഈ മേഖലയിൽ നിന്ന് പുറത്തുപോകുമെന്നും പ്രഖ്യാപിച്ചിരുന്നു.

നേരത്തെ, കടം പരിഹരിക്കുന്നതിന്റെ ഭാഗമായി, 2014 നും 2017 നും ഇടയിൽ ജെഎഎൽ ആദിത്യ ബിർള ഗ്രൂപ്പ് സ്ഥാപനമായ അൾട്രാടെക് സിമന്റിന് പ്രതിവർഷം 20 ദശലക്ഷം ടണ്ണിലധികം സിമന്റ് ശേഷി വിറ്റിരുന്നു.

2015-ൽ, ജെയ്‌പീ ഗ്രൂപ്പ് അതിന്റെ നിയന്ത്രണത്തിലുള്ള 2 ദശലക്ഷം ടണ്ണിലധികം സിമന്റ് ശേഷി ഡാൽമിയ ഗ്രൂപ്പിനും വിറ്റു.

കടം കുറയ്ക്കുന്നതിനും വായ്പ നൽകുന്നവർക്ക് തിരിച്ചടയ്ക്കുന്നതിനുമുള്ള നടപടികൾ കമ്പനി സ്വീകരിച്ചു വരികയാണെന്ന് ജെഎഎൽ എക്‌സിക്യൂട്ടീവ് ചെയർമാൻ മനോജ് ഗൗർ അന്ന് പറഞ്ഞിരുന്നു.

വരും കാലങ്ങളിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വിഭാഗത്തിൽ വിശ്വാസയോഗ്യമായ സ്ഥാപനമെന്ന നിലയിൽ ജെഎഎൽ കൂടുതൽ ഉറപ്പിക്കുമെന്നും ഗൗർ പറഞ്ഞിരുന്നു.