image

10 Jun 2023 1:29 PM IST

Kerala

മാലിന്യ സംസ്‌കരണത്തിനായി 13.41 കോടിയുടെ രൂപയുടെ പദ്ധതികളുമായി എറണാകുളം ജില്ലാ പഞ്ചായത്ത്

Kochi Bureau

മാലിന്യ സംസ്‌കരണത്തിനായി 13.41 കോടിയുടെ രൂപയുടെ പദ്ധതികളുമായി എറണാകുളം ജില്ലാ പഞ്ചായത്ത്
X

Summary

  • ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം.


എറണാകുളം ജില്ലയിലെ 17 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ ഉള്‍പ്പെടുത്തിയുള്ള വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം.

17 ഗ്രാമപഞ്ചായത്തുകളുടെ സ്പില്‍ ഓവര്‍ ഉള്‍പ്പെടുത്തിയുള്ള വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 209 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 13,41,64,174 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ 84 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് 1,078 പ്രോജക്ടുകളിലായി 157 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എല്ലാ പഞ്ചായത്തുകളും ഏറ്റവും മികച്ച രീതിയില്‍ ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പ്രാദേശികമായി തന്നെ ജൈവ, അജൈവ മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഐസിഡിഎസ് ഓഫീസറെ യോഗം ചുമതലപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ആസൂത്രണ സമിതി അംഗങ്ങളായ ശാരദ മോഹന്‍, ദീപു കുഞ്ഞുകുട്ടി, ഷൈമി വര്‍ഗീസ്, എ. എസ് അനില്‍ കുമാര്‍, റീത്താ പോള്‍, ജമാല്‍ മണക്കാടന്‍, മേഴ്‌സി ടീച്ചര്‍, ടി. വി പ്രദീഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ എം.പി അനില്‍ കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.