12 Aug 2023 12:16 PM GMT
Summary
- 400 ദശലക്ഷം ഡോളര്‍കൂടി ഫോക്‌സ്‌കോണ്‍ തെങ്കാനയില്‍ നിക്ഷേപിക്കും
- നേരത്തെ 150 ദശലക്ഷം ഡോളര്‍ ഫോക്‌സ്‌കോണ്‍ നിക്ഷേപിച്ചിരുന്നു
തെലങ്കാനയില്‍ 400 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപത്തിന് എഫ്‌ഐടി ഹോണ്‍ ടെങ് (ഫോക്‌സ്‌കോണ്‍) ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി ഫോക്‌സ്‌കോണ്‍ ഇന്ത്യയുടെ പ്രതിനിധി വി ലീ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. തായ്‌വാൻ ആസ്ഥാനമായുള്ള ഫോക്സ്‌കോണ്‍ ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരാണ്.
തെലങ്കാന വ്യവസായ രംഗത്ത് വളരെ വേഗ൦ വളരുന്നതിനാലാണ് കമ്പനി ഈ നിക്ഷേപം സംസ്ഥാനത്തു നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു തന്നെ ഇനിയും 400 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നത് കമ്പനിയുടെ സജ്ജീവ പരിഗണനയിൽ ആണന്നു അദ്ദേഹം കൂട്ടി ചേർത്തു . നേരത്തെ നല്‍കിയ 150 ദശലക്ഷം യുഎസ് ഡോളറിന് പുറമേയാണ് പുതിയ നിക്ഷേപ വാഗ്ദാനമെന്നു തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ ടി രാമറാവു പറഞ്ഞു .
'ഫോക്സ്‌കോണ്‍ ഗ്രൂപ്പുമായുള്ള ഞങ്ങളുടെ സൗഹൃദം ദൃഢമായി തുടരുന്നു. മൊത്തം 550 ദശലക്ഷം ഡോളര്‍ നിക്ഷേപം തെലങ്കാനയിലേക്ക് വരുന്നു. എഫ്ഐടി അതിന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഒരുങ്ങുകയാണ്' രാമറാവു ട്വീറ്റ് ചെയ്തു.
തെലങ്കാനയിലെ 500 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപത്തിന്റെ ഭാഗമായി ഫോക്സ്‌കോണ്‍ ഇന്റര്‍കണക്ട് ടെക്നോളജി മെയ് മാസത്തില്‍ തെലങ്കാനയില്‍ ഒരു പുതിയ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കേന്ദ്രത്തിന് അടിത്തറയിട്ടിരുന്നു.
ഈ വര്‍ഷം ആദ്യം, ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ യംഗ് ലിയുവും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ചിരുന്നു.