image

21 July 2023 5:07 AM GMT

Business

ഓരോസെക്കന്റിലും അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ ; പ്രൈംഡേ വില്‍പ്പന പൊടിപൊടിച്ച് ആമസോണ്‍

MyFin Desk

ഓരോസെക്കന്റിലും അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ ;    പ്രൈംഡേ വില്‍പ്പന പൊടിപൊടിച്ച് ആമസോണ്‍
X

Summary

  • വില്‍പ്പനയില്‍ 56ശതമാനം വളര്‍ച്ച
  • ഇലക്ട്രോണിക്‌സ് വില്‍പ്പനയില്‍ രണ്ട്മടങ്ങ് വര്‍ധന
  • 14ശതമാനം കൂടുതല്‍അംഗങ്ങള്‍ ഷോപ്പിംഗ് നടത്തി


ആമസോണിന്റെ ബി2ബി പ്ലാറ്റ്ഫോമായ ആമസോണ്‍ ബിസിനസ്, ദിവസങ്ങള്‍ക്കുമുമ്പ് നടത്തിയ പ്രൈംഡേ വില്‍പ്പനയില്‍ 56ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആമസോണ്‍ ഇന്ത്യയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ആമസോണ്‍ ഇന്ത്യയിലെ പ്രൈം അംഗങ്ങള്‍ക്കായി ജൂലൈ 15, 16 തീയതികളില്‍ നടന്ന പ്രൈം ഡേ സെയിലില്‍ ഓരോ രണ്ട് സെക്കന്റിലും ഒരു വലിയ ഉപകരണവും ഓരോ സെക്കന്‍ഡിലും അഞ്ച് സ്മാര്‍ട്ട്ഫോണുകളും സെക്കന്‍ഡില്‍ രണ്ട് കളിപ്പാട്ടങ്ങളും കമ്പനി വിറ്റതായാണ് കണക്കുകള്‍.

'ആമസോണ്‍ ബിസിനസ് 56 ശതമാനം വില്‍പ്പന വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു (പ്രൈം ഡേ 2022), ഇലക്ട്രോണിക്‌സില്‍ വില്‍പ്പന രണ്ട് മടങ്ങ് വര്‍ധിച്ചു. ഓഫീസ് ഫര്‍ണിച്ചറുകളുടെ വില്‍പ്പനയില്‍ 1.7 മടങ്ങ് വളര്‍ച്ചയും അടുക്കള ഉല്‍പ്പന്നങ്ങളിലും വീട്ടുപകരണങ്ങളിലും 1.4 മടങ്ങ് വളര്‍ച്ചയും രേഖപ്പെടുത്തി.' കമ്പനി പറഞ്ഞു.

പ്രൈം ഡേ ഇവന്റില്‍ പ്രൈം അംഗത്വത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കൂടുതല്‍ അംഗങ്ങള്‍ ഷോപ്പിംഗ് നടത്തുന്ന ഏറ്റവും ഉയര്‍ന്ന വില്‍പ്പനയായി ഇത് മാറിയെന്നും ആമസോണ്‍ അവകാശപ്പെട്ടു.

'ഇന്ത്യയിലെ 98 ശതമാനം പിന്‍ കോഡുകളിലുടനീളമുള്ള പ്രൈം അംഗങ്ങള്‍ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകള്‍, ഹെഡ്ഫോണുകള്‍, വസ്ത്രങ്ങള്‍, ഷൂകള്‍, ആഡംബര സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ബേബി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്ന് കൂടുതല്‍ വാങ്ങുന്നു,' കമ്പനി പറഞ്ഞു.

ഒരു സെക്കന്‍ഡില്‍ ശരാശരി 1.8 കളിപ്പാട്ടങ്ങള്‍ വിറ്റു. കളിപ്പാട്ടങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന ഒറ്റ ദിവസത്തെ വില്‍പ്പന രേഖപ്പെടുത്തി. ആമസോണ്‍ ഫ്രെഷില്‍ പ്രൈം ഡേയില്‍ ഗൃഹോപകരണങ്ങളുടെയും അടുക്കള ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയും വര്‍ധിച്ചു. മിക്സര്‍ ഗ്രൈന്‍ഡറുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, വാട്ടര്‍ ഹീറ്ററുകള്‍ എന്നിവയുടെ വില്‍പ്പന രണ്ടു മടങ്ങ് വര്‍ധിച്ചതായും കമ്പനി അറിയിച്ചു.

'ഈ പ്രൈം ഡേയില്‍, ഓരോ സെക്കന്‍ഡിലും ഏകദേശം അഞ്ച് സ്മാര്‍ട്ട്ഫോണുകള്‍ വിറ്റു. 70 ശതമാനം ഡിമാന്‍ഡും ടയര്‍ 2, 3 നഗരങ്ങളില്‍ നിന്നാണ് ഓര്‍ഡര്‍ വന്നത്. ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍ 25 മടങ്ങ് വളര്‍ന്നു. പുതുതായി പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണുകളില്‍ പ്രൈം അംഗങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ഉണ്ടായതായും കമ്പനി വിശദീകരിച്ചു.